ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചുകൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍
Sep 4, 2012, 14:13 IST
ചുടലമണി |
ലത |
കെ.ഡി.എച്ച്.പി. കമ്പനി ലക്ഷ്മി എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ തൊഴിലാളി ചുടലമണിയാണ്(38) മൃഗീയമായി കൊലചെയ്യപ്പെട്ടത്. ഭാര്യ ലത (37)യെയും അയല്‍വാസിയും കാമുകനുമായ കെ.പാല്‍ദുരൈ (46)യെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ക്വാട്ടേഴ്സുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ലതയും പാല്‍ദുരൈയും വര്‍ഷങ്ങളായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച് ലതയും ഭര്‍ത്താവ് ചുടലമണിയും തമ്മില്‍ കലഹം പതിവായിരുന്നു. ആഗസ്റ്റ് 28ന് വൈകീട്ട് മദ്യപിച്ചെത്തിയ ചുടലമണി ഭാര്യ ലതയുമായി വഴക്കിട്ടിരുന്നു. അവിഹിതബന്ധം തുടര്‍ന്നാല്‍ രണ്ടുപേരില്‍ ആരെങ്കിലും മരിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു.
ഇക്കാര്യം ലത ഉടന്‍ കാമുകനായ പാല്‍ദുരൈയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചുടലമണിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. രാത്രി വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ചുടലമണി സമീപത്തെ റോഡിലെത്തിയപ്പോള്‍ അവിടെ കാത്തുനിന്ന പാല്‍ദുരൈ, ചുടലമണിയെ പിറകിലൂടെ ചെന്ന് തോര്‍ത്തിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പാല്‍ദുരൈ |
പിന്നീട് വലിച്ചിഴച്ച് സമീപത്തുള്ള തോട്ടില്‍ കൊണ്ടുപോയി കെട്ടി താഴ്ത്തി. ചുടലമണിയെ കാണാനില്ലെന്ന് പറഞ്ഞ് ലത മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സഹോദരന്‍ മഹാരാജ ചുടലമണിയെ കാണാനില്ലെന്നും ഇതില്‍ ഭാര്യ ലതയുടെ പങ്ക് സംശയിക്കുന്നതായും വ്യക്തമാക്കി പോലീസിന് പരാതി നല്‍കിയതോടെ ലതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തായത്.
ലത നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പോലീസ് പാല്‍ദുരൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് തിരച്ചില്‍ നടത്തി മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെടുക്കയായിരുന്നു.
പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ ദേവികുളം കോടതിയില്‍ ഹാജരാക്കി. ലക്ഷ്മി മൂന്നാര്‍ റൂട്ടിലെ ജീപ്പ്‌ഡ്രൈവറാണ് പ്രതി പാല്‍ദുരൈ. മരിച്ച ചുടലമണിയുടെ ഭാര്യ ലത ഇതെ കമ്പനിയില്‍ തൊഴിലാളിയാണ്. ഇവര്‍ക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. പാല്‍ദുരൈ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ വന്‍ജനാവലിയാണ് സ്ഥലത്ത് തടിച്ച് കൂടിയത്.
Keywords: Arrest, Husband, Wife, Police, Custody, Liquor, Murder, Munnar, Idukki, Kerala, Darling
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.