Arrested | 'യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി മാലയുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ സമീപവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി'
Mar 26, 2023, 21:38 IST
ശാസ്താംകോട്ട: (www.kvartha.com) യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി മാലുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ സമീപവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി. ചവറ സ്വദേശി ഷാജി (48), ഇടപ്പള്ളിക്കോട്ട സ്വദേശി സുഹൈല്‍ (45) എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം കുറ്റിയില്‍ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടില്‍ പോയി സാധനങ്ങള്‍ വാങ്ങി സ്‌കൂടറില്‍ വന്ന ബിന്ദുവിനെ സ്‌കൂടിയിലെത്തിയ രണ്ടുപേര്‍ പിന്തുടര്‍ന്നു.
സ്‌കൂടര്‍ ഓടിച്ച് വലിയ പരിചയമില്ലാത്ത ബിന്ദു പല പ്രാവശ്യം സ്‌കൂടര്‍ ഒതുക്കി പിന്തുടര്‍ന്ന് വന്നവര്‍ക്ക് കയറിപോകാന്‍ സൗകര്യം ഒരുക്കിയെങ്കിലും അവര്‍ മുന്നോട്ടുപോകാതെ പിന്തുടരുകയായിരുന്നു. ബിന്ദുവിനോട് സൈലന്‍സറില്‍ നിന്ന് പുകവരുന്നുവെന്ന് പറയുകയും സഹായിക്കാനെന്ന വ്യാജേന സ്‌കൂടറിനടുത്തെത്തി കണ്ണില്‍ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
ബിന്ദുവും മാലയില്‍ പിടിച്ചിരുന്നെങ്കിലും വലിയ കഷണം മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തു. ഇവര്‍ സ്‌കൂടര്‍ ഓടിച്ച് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയി. ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലടക്കം പരിശോധന നടത്തി. ഈ സമയം ടികറ്റ് എടുക്കാനെന്ന വ്യാജേന നില്‍ക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ സമീപവാസികള്‍ ഇവരെ തടഞ്ഞുവച്ച് സഞ്ചരിച്ച സ്‌കൂടര്‍ പരിശോധിച്ചപ്പോള്‍ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് സമീപവാസികള്‍ ശാസ്താംകോട്ട വിവരം അറിയിച്ചതോടെ പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Keywords: 2 chain snatchers arrested, Kollam, News, Natives, Arrested, Robbery, Kerala.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം കുറ്റിയില്‍ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടില്‍ പോയി സാധനങ്ങള്‍ വാങ്ങി സ്‌കൂടറില്‍ വന്ന ബിന്ദുവിനെ സ്‌കൂടിയിലെത്തിയ രണ്ടുപേര്‍ പിന്തുടര്‍ന്നു.
സ്‌കൂടര്‍ ഓടിച്ച് വലിയ പരിചയമില്ലാത്ത ബിന്ദു പല പ്രാവശ്യം സ്‌കൂടര്‍ ഒതുക്കി പിന്തുടര്‍ന്ന് വന്നവര്‍ക്ക് കയറിപോകാന്‍ സൗകര്യം ഒരുക്കിയെങ്കിലും അവര്‍ മുന്നോട്ടുപോകാതെ പിന്തുടരുകയായിരുന്നു. ബിന്ദുവിനോട് സൈലന്‍സറില്‍ നിന്ന് പുകവരുന്നുവെന്ന് പറയുകയും സഹായിക്കാനെന്ന വ്യാജേന സ്‌കൂടറിനടുത്തെത്തി കണ്ണില്‍ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
ഉടന്‍ തന്നെ സമീപവാസികള്‍ ഇവരെ തടഞ്ഞുവച്ച് സഞ്ചരിച്ച സ്‌കൂടര്‍ പരിശോധിച്ചപ്പോള്‍ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് സമീപവാസികള്‍ ശാസ്താംകോട്ട വിവരം അറിയിച്ചതോടെ പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Keywords: 2 chain snatchers arrested, Kollam, News, Natives, Arrested, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.