Accidental Death | കുറുമാത്തൂര്‍ വെളളാരം പാറയില്‍ ബസിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരിനെ ഞെട്ടിച്ച് വാഹനാപകടത്തില്‍ വീണ്ടും രണ്ടുവിലയേറിയ ജീവനുകള്‍ കൂടി പൊലിഞ്ഞു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പൊലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. മാട്ടൂല്‍ അതിര്‍ത്തിയിലെ ശാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അശറഫ്(44) എന്നിവരാണ് മരിച്ചത്.
    
Accidental Death | കുറുമാത്തൂര്‍ വെളളാരം പാറയില്‍ ബസിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

ബുധനാഴ്ച സന്ധ്യയോടെയാണ് അപകടം നടന്നത്. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെഎല്‍ 60 സി 1515 കാടത്തറ എന്ന ബസും, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ വന്ന ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂടര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പരേതനായ അബ്ദുല്ല-മറിയം ദമ്പതികളുടെ മകനാണ് അശറഫ്. ഭാര്യ: റുഖിയ. മക്കള്‍: ഫാത്വിമത്തുല്‍ ഫിദ, ഇര്‍ശാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.

മാട്ടൂല്‍ അതിര്‍ത്തിയിലെ ശാഫി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ശാഹിദ്. ശെഫിന, ശെമീന, നാഫി, ഫാത്വിമ, അയാഷ് എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബസുകളുടെ മരണപ്പാച്ചിലാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Keywords: 2 Died in Road Accident, Kannur, News, Accidental Death, Dead Body, Obituary, Mortuary, Scooter, Bus, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia