Flights diverted | മൂടല്‍ മഞ്ഞ്; കണ്ണൂര്‍ വിമാനത്താവളത്തിലിറക്കാതെ 2 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 


മട്ടന്നൂര്‍: (www.kvartha.com) കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും കരിപ്പൂരിലേക്കും വഴിതിരിച്ചുവിട്ടു. ദുബൈ, റിയാദ് വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥ കാരണം നെടുമ്പാശേരിയിലും കരിപ്പൂരിലും ഇറക്കിയത്.
  
Flights diverted | മൂടല്‍ മഞ്ഞ്; കണ്ണൂര്‍ വിമാനത്താവളത്തിലിറക്കാതെ 2 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

പുലര്‍ചെ കണ്ണൂരിലെത്തിയ ഗോ എയര്‍ വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ വന്നതോടെ നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്നു. ഈ വിമാനം പുലര്‍ചെ അഞ്ചരയോടെയാണ് നെടുമ്പാശേരിയിലിറക്കിയത്.

ഇതേ സാഹചര്യത്തില്‍ റിയാദില്‍ നിന്നും രാവിലെ 6.50ന് കണ്ണൂരിലെത്തിയ എയര്‍ ഇൻഡ്യ എക്‌സ്പ്രസ് വിമാനവും കരിപ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. മൂടല്‍ മഞ്ഞിന്റെ തീവ്രതകുറഞ്ഞതോടെ കരിപ്പൂരില്‍ നിന്നും രാവിലെ 10 മണിയോടെ ഈ വിമാനം വീണ്ടും കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia