Injured | സമീപത്തെ മൈതാനത്തില്‍ നിന്ന് റോഡിലേക്ക് ഉരുണ്ടുവന്ന ഫുട് ബോളില്‍ തട്ടി സ്‌കൂടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരുക്ക്
Feb 8, 2023, 15:06 IST
ഈരാറ്റുപേട്ട: (www.kvartha.com) സമീപത്തെ മൈതാനത്തില്‍ നിന്ന് റോഡിലേക്ക് ഉരുണ്ടുവന്ന ഫുട് ബോളില്‍ തട്ടി സ്‌കൂടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്. ഈരാറ്റുപേട്ടയ്ക്ക് സമീപം പ്ലാശനാലില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടില്‍ നിത്യ, മാതൃസഹോദരിയുടെ മകന്‍ ഉള്ളനാട് സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആദര്‍ശും നിത്യയും സ്‌കൂടറില്‍ വരുന്നതിനിടെ അപ്രതീക്ഷിതമായി റോഡിലേക്ക് ഉരുണ്ടെത്തിയ ഫുട് ബോളില്‍ കയറി വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ റോഡിലേക്കു തെറിച്ചുവീണ ഇരുവര്‍ക്കും പരുക്കേറ്റു. നിത്യയുടെ കൈകളും തോളും റോഡിലുരഞ്ഞു.
സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളിലാരോ അടിച്ച പന്താണ് ഉയര്‍ന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിനു മറുവശത്തെ കെട്ടിടത്തില്‍ ഇടിച്ച പന്ത്, തിരികെ റോഡിലേക്കുതന്നെ ഉരുണ്ടെത്തി. ഇതിനിടെ വളവു തിരിഞ്ഞെത്തിയ സ്‌കൂടര്‍ പന്തിലിടിച്ച് മറിയുകയായിരുന്നു. പ്രദേശവാസികളും പിന്നാലെ എത്തിയ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: 2 Injured in Road Accident, Kottayam, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.