'പ്രത്യേക മുറിയില്‍ ഇരുന്ന് കരിമീന്‍ മപാസും താറാവ് കറിയും കഴിച്ചു'; കള്ളുഷാപില്‍നിന്നും പണം നല്‍കാതെ മുങ്ങിയവരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു
Feb 7, 2022, 08:38 IST
കുമരകം: (www.kvartha.com 07.02.2022) കള്ളുഷാപില്‍ കയറി ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ മുങ്ങിയവരെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാര്‍. കാറില്‍ കടന്നുകളഞ്ഞ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപിലാണ് സംഭവം.
ഞായറാഴ്ച ഉച്ചയോടെ രണ്ടുപേര്‍ ഷാപിലെത്തി, ഇവിടത്തെ പ്രത്യേക മുറിയില്‍ ഇരുന്ന് കരിമീന്‍ മപാസും താറാവ് കറിയും ഉള്‍പെടെ 1000 ലേറെ രൂപയുടെ ഭക്ഷണം കഴിച്ചുവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന ആള്‍ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപിലെ ജീവനക്കാരന്‍ ബില്‍ എടുക്കാന്‍ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറില്‍ കയറി. ജീവനക്കാരന്‍ ബില്ലുമായി എത്തിയ കാര്‍ വിട്ടു പോകുന്നതാണ് കണ്ടതെന്ന് പറഞ്ഞു.
തുടര്‍ന്ന് സമീപത്തെ താറാവ് കടക്കാരനോട് വിവരം പറഞ്ഞ് കാര്‍ തടയാന്‍ നോക്കിയെങ്കിലും വെട്ടിച്ചു കടന്നു പോയി. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ ബൈകില്‍ പിന്നാലെ വിട്ടു. ഇല്ലിക്കല്‍ ഷാപിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണില്‍ വിളിച്ചു വിവരം പറയുകയും ചെയ്തു. കാര്‍ ഇല്ലിക്കല്‍ എത്തിയപ്പോഴേക്കും നാട്ടുകാര്‍ തടഞ്ഞു.
ഷാപിലെ ജീവനക്കാരെത്തി ഇവരോട് പണം ചോദിച്ചെങ്കിലും പണം നല്‍കാന്‍ തയാറായില്ല. പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വൈകാതെ ഗൂഗിള്‍ പേ വഴി പണം ഷാപ് ഉടമയ്ക്ക് നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.