ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി; തിരച്ചിലിനൊടുവില്‍ സമീപത്തുള്ള പറമ്പില്‍ നിന്നും കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പോലീസ്
Jan 16, 2020, 11:53 IST
ചേരാനല്ലൂര്‍: (www.kvartha.com 16.01.2020) ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി. അമ്മയും പരിസരവാസികളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ വീടിനു സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കു 2.30 മണിയോടെയാണ് ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം കൊട്ടേപറമ്പില്‍ ജയിംസ്‌സജിത ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിത ശുചിമുറിയില്‍ പോയി.
എന്നാല്‍ തിരിച്ച് വന്നു കുഞ്ഞിനെ വീടു മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടില്ല. സജിത ബഹളം വച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞി കരഞ്ഞതിനാലാണു പെട്ടെന്നു കണ്ടെത്താന്‍ സാധിച്ചത്.
വിവരം അറിഞ്ഞ് പോലീസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. കുട്ടിയെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Missing, Baby, Police, Enquiry, Mother, Found, Hospital, 2 month old baby missing in cheranalloor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.