Arrested | |വിസാ തട്ടിപ്പ് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തില്‍ 2പേര്‍ കൂടി അറസ്റ്റില്‍
Jul 20, 2023, 22:36 IST
ഇരിട്ടി: (www.kvartha.com) വളളിത്തോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ കൂടി ഇരിട്ടി സിഐ കെജെ വിനോയിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജീഷ്(29), അനീഷ്(38), എന്നിവരാണ് അറസ്റ്റിലായത്. നിരങ്ങന്‍ ചിറ്റയിലെ അനില്‍ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വയനാട്ടിലെ തലപ്പുഴ റിസോര്‍ടില്‍ നിന്നും ഏഴുപേരെ പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ചുവെന്ന് നേരത്തെ അനില്‍ കുമാറിനെതിരെ ഇരിട്ടി പൊലീസില്‍ പരാതിയുണ്ടായിരുന്നു. വിസക്ക് പണം നല്‍കി വഞ്ചിക്കപ്പെട്ട ഒരാള്‍ അനില്‍ കുമാറിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വടേഷന്‍ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
അനില്‍ കുമാറിന്റെ സഹോദരന്‍ ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തലപ്പുഴയിലെ സ്വകാര്യ റിസോര്‍ടില്‍ നിന്നാണ് ഏഴുപേരെ പിടികൂടിയത്. തലപ്പുഴയിലെ റിസോര്‍ടിലെത്തി സംഘത്തിന്റെ നീക്കത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് റിസോര്‍ട് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തലപ്പുഴ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവം വ്യക്തമായത്. പിടിയിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുളളവരെ കുറിച്ചുളള വിവരം ലഭിച്ചത്. സംഘത്തിലെ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ് ഐ അശോകന്‍, എ എസ് ഐ ബാബു, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: 2 more people arrested in incident of kidnapping suspect in visa fraud case, Kannur, News, Police, Arrested, Complaint, Resort, Probe, Missing, Kerala.
കഴിഞ്ഞ ദിവസം വയനാട്ടിലെ തലപ്പുഴ റിസോര്‍ടില്‍ നിന്നും ഏഴുപേരെ പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ചുവെന്ന് നേരത്തെ അനില്‍ കുമാറിനെതിരെ ഇരിട്ടി പൊലീസില്‍ പരാതിയുണ്ടായിരുന്നു. വിസക്ക് പണം നല്‍കി വഞ്ചിക്കപ്പെട്ട ഒരാള്‍ അനില്‍ കുമാറിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വടേഷന്‍ നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
അനില്‍ കുമാറിന്റെ സഹോദരന്‍ ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തലപ്പുഴയിലെ സ്വകാര്യ റിസോര്‍ടില്‍ നിന്നാണ് ഏഴുപേരെ പിടികൂടിയത്. തലപ്പുഴയിലെ റിസോര്‍ടിലെത്തി സംഘത്തിന്റെ നീക്കത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് റിസോര്‍ട് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Keywords: 2 more people arrested in incident of kidnapping suspect in visa fraud case, Kannur, News, Police, Arrested, Complaint, Resort, Probe, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.