Accidental Death | അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

 


മലപ്പുറം: (KVARTHA) അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിന്‍ ആണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ടാങ്കില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്.

Accidental Death | അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

ഉടന്‍ തന്നെ ബന്ധുക്കള്‍ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് റോഡിലും മറ്റും വീട്ടുകാര്‍ ഏറെ നേരം തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ടത്തിന് ശേഷം ബുധനാഴ്ച പനങ്ങാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പിതാവ് ഫൈസല്‍ തിരുപ്പൂരില്‍ ബേകറി ജോലിക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍, ശിഫു.

Keywords:  2-year-old drowns after falling into Fish water tank, Malappuram, News, Accidental Death, Fish Water Tank, Hospital, Treatment, Postmortem, Dead Body, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia