Arrested | മാടായി പാറയില്‍ മയക്കുമരുന്ന് വില്‍പനക്കാരായ രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍
Mar 26, 2024, 22:24 IST
പഴയങ്ങാടി: (KVARTHA) സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താഫിറ്റ് മാനുമായി മാടായി പാറയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പാളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം നജീബ്, സിനാസ് എന്നിവരെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പിവി പ്രസന്നകുമാറും സംഘവും മാടായി പാറയില്‍ നിന്നും അറസ്റ്റു ചെയ്തത്.
നജീബില്‍ നിന്നും 317- മില്ലി ഗ്രാമും സിനാസില്‍ നിന്ന് 400 മില്ലി ഗ്രാമും മെത്തഫിറ്റ് മാനാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതികളായ ഇരുവരും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്നതിനാണ് മയക്കുമരുന്നെന്ന് എക്സൈസ് അറിയിച്ചു. പയ്യന്നൂര്‍, പിലാത്തറ, പഴയങ്ങാടി ഭാഗങ്ങളില്‍ മെത്താഫിറ്റ് മാന്‍ വില്‍പന നടത്തുന്ന പ്രധാന കണ്ണികളാണിവര്‍.
നിരവധി യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്ന ഇവര്‍ മാടായി പാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചു യുവാക്കളെ എത്തിച്ചു മയക്കു മരുന്നുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാക്കി നല്‍കുന്നതായും എക്സൈസ് അറിയിച്ചു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തൂണോളി, സജിത് കുമാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ ജനാര്‍ദനന്‍, പി യേശുദാസന്‍, പി പി രജിരാഗ്, വിപി ശ്രീകുമാര്‍, ഇസ്മഈല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: 2 Youth Arrested With Drugs, Kannur, News, Excise, Arrested, Drugs, Accused, Youth, Selling, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.