CCTV | 'വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിന് മുന്‍പ് 2 യുവാക്കള്‍ സിസിടിവികള്‍ നശിപ്പിച്ചു'; ദൃശ്യങ്ങള്‍ പുറത്ത്

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കള്‍ സിസിടിവികള്‍ നശിപ്പിച്ചതായി പൊലീസ്. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് ഇവര്‍ നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്റ്റേഷന്റെ മുന്‍പിലുണ്ടായ സിസിടിവികളെല്ലാം യുവാക്കള്‍ അടിച്ചുതകര്‍ത്തുവെങ്കിലും അതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സ്റ്റേഷന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചുവയ്ക്കുന്നത് കാണാം. മാസ്‌ക് ധരിച്ചെത്തിയ ചെറുപ്പക്കാരാണ് സിസിടിവികള്‍ നശിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം.ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

CCTV | 'വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിന് മുന്‍പ് 2 യുവാക്കള്‍ സിസിടിവികള്‍ നശിപ്പിച്ചു'; ദൃശ്യങ്ങള്‍ പുറത്ത്

അതേസമയം, വിഴിഞ്ഞത്തു സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ടനെ റിമാന്‍ഡ് ചെയ്തു. സെല്‍ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേര്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 3.30യ്ക്ക് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേരും. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് വാഹനം മാത്രമല്ല, ആ പരിധിയില്‍ പാര്‍ക് ചെയ്തിരുന്ന സ്‌കൂടര്‍, ബൈക്, ഓടോറിക്ഷ തുടങ്ങിയവയും സമരക്കാര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.

സമരക്കാര്‍ പൊലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ അറിയിച്ചു.

Keywords: 2 youths destroy CCTVs before attack in Vizhinjam'; Visuals are out, Thiruvananthapuram, News, CCTV, Police, Clash, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia