തിരുവനന്തപുരം: (www.kvartha.com 20.02.2020) കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30മണിയോടെയാണ് എറണാകുളത്തുനിന്നും കോയമ്പത്തൂരിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസ് കണ്‍ടെയ് നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 17പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടം നടന്ന ബസില്‍ 48യാത്രക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. 48 സീറ്റുകളും ബുക്കുചെയ്തിരുന്നുവെന്നാണ് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഭൂരിഭാഗവും മലയാളികളാണെന്നും വിവരമുണ്ട്. മന്ത്രി വി എസ് ശിവകുമാറും മന്ത്രി എ കെ ശശീന്ദ്രനും അപകട വിവരമറിഞ്ഞപ്പോള്‍ തന്നെ അവിനാശിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
Keywords: 20 ambulances despatched to TN to bring deceased and injured, Thiruvananthapuram, News, Ambulance, Minister, Dead Body, Accidental Death, Injured, Malayalees, Ministers, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.