കേരളത്തിലെ എടിഎമ്മുകളിലും 2,000 ന്റെ നോട്ടുകള്‍ കിട്ടിത്തുടങ്ങി; പണം പിന്‍വലിക്കുന്നതിന്റെ വീഡിയോ

 


കോഴിക്കോട്: (www.kvartha.com 15.11.2016) കേരളത്തിലെ എടിഎമ്മുകളിലും പുതിയ 2,000 രൂപാനോട്ടുകള്‍ കിട്ടിത്തുടങ്ങി. 2,000 രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്നതിന്റെ വീഡിയോ യൂണിയന്‍ ബാങ്ക് സീനിയര്‍ ടെക്‌നിക്കല്‍ മാനേജര്‍ വി കെ ആദര്‍ശ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പുതിയ 2,000 രൂപയുടെ നോട്ടുകള്‍ എടിഎം മെഷീനുകളില്‍ നിക്ഷേപിക്കുന്നതിന് ഹാര്‍ഡ്‌വെയര്‍ മാറ്റമൊന്നും വേണ്ടി വന്നില്ലെന്നും, 2,000 ന്റെ നോട്ട് പിന്‍വലിക്കാന്‍ സാധ്യമല്ല എന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഇത് കാണണമെന്നും പറഞ്ഞ് ഒരു 2,000 രൂപ നോട്ടും മൂന്ന് 100 രൂപ നോട്ടുകളും സഹിതം 2,300 രൂപ പിന്‍വലിക്കുന്ന വിഡിയോ ആണ് ആദര്‍ശ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് അനുസൃതമായി എടിഎമ്മുകളുടെ സോഫ്റ്റ്‌വെയറില്‍ മാത്രമേ ചെറിയ മാറ്റം വരുത്തേണ്ടി വന്നിട്ടുള്ളൂ. '1000 ത്തിന്റെ നോട്ട് ഇട്ടിരുന്ന ട്രേയില്‍ കമ്പ്യൂട്ടര്‍ മനസിലാക്കുന്നത് ഇനി 2,000 രൂപ എന്ന് വേണം' എന്ന മാറ്റം മാത്രമാണ് ചെയ്തത്. ഇപ്പോള്‍ ഉള്ള 500 ന്റെ ട്രേയില്‍ വേണ്ട ക്രമീകരണം നടത്തിക്കഴിഞ്ഞു. കറന്‍സി വരുന്ന മുറയ്ക്ക് അതും നിങ്ങള്‍ക്ക് ലഭിക്കും.

നാലോളം വ്യത്യസ്ത തരം പണമിടല്‍ യന്ത്രങ്ങളാണ് രാജ്യത്തുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ മിക്ക എടിഎമ്മുകളും സാങ്കേതികസജ്ജമാകാന്‍ തക്ക തരത്തില്‍ രാവേറെ ചെന്നും എഞ്ചിനീയര്‍മാരും ബാങ്കിന്റെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷമതകള്‍ നിങ്ങള്‍ക്ക് ഉണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. പരാമാവധി സഹായത്തിന് ഒപ്പമുണ്ടെന്ന ഉറപ്പ് തരുന്നു. ആദര്‍ശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വ്യാജപ്രചരണങ്ങളും, ഉറപ്പില്ലാത്ത കാര്യങ്ങളും പ്രചരിപ്പിച്ച് സാധാരണക്കാരെ ആശങ്കയിലാഴ്ത്താതിരിക്കുക എന്ന മുന്നറിയിപ്പും ആദര്‍ശ് മുന്നോട്ട് വെക്കുന്നുണ്ട്.

പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി 2,000 രൂപയുടെ നോട്ട് എടിഎമ്മില്‍ എത്തിച്ച ബാങ്കുകളിലൊന്നാണ് യൂണിയന്‍ ബാങ്ക്. സ്വകാര്യ മേഖലയില്‍ ഫെഡറല്‍ ബാങ്ക് എടിഎം വഴിയും രണ്ടായിരത്തിന്റെ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങി. യൂണിയന്‍ ബാങ്കിന്റെ എറണാകുളം തേവര എടിഎമ്മിലും 2,000 രൂപ നോട്ട് ലഭ്യമായിട്ടുണ്ടെന്ന് ആദര്‍ശ് അറിയിച്ചു.
കേരളത്തിലെ എടിഎമ്മുകളിലും 2,000 ന്റെ നോട്ടുകള്‍ കിട്ടിത്തുടങ്ങി; പണം പിന്‍വലിക്കുന്നതിന്റെ വീഡിയോ





Keywords:  Kerala, ATM, Cash, Bank, Ban, fake-currency-case, Kozhikode, Federal Bank, Public sector, 2,000 Notes, Union Bank, Withdraw. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia