തിരുവനന്തപുരം: സംയോജിത മത്സ്യഗ്രാമ വികസന പദ്ധതി പ്രകാരം 12,000 പുതിയ വീടുകളും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 3,000 കോടി രൂപയുടെ സമഗ്രപദ്ധതിയും ആവിഷ്കരിച്ചതായി ഫിഷറീസ് മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. ഡൊമനിക് പ്രസന്റേഷന് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്തുകൊണ്ടും തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മനസ്സിലാക്കിക്കൊണ്ടും നാഷണല്‍ ഗ്രാമീണ വികസന ഇന്‍സ്റ്റിറ്റിയൂട്ട് ഹൈദരാബാദിന്റെ സഹായത്തോടുകൂടി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും സമഗ്ര പഠനം നടത്തിയിരുന്നു. അതനുസരിച്ച് സംസ്ഥാനത്തെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ 25,000-ത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഭവനരഹിതരോ ചെറ്റക്കുടിലുകളില്‍ താമസിക്കുന്നവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, തീരദേശത്തെ എല്ലാ മത്സ്യഗ്രാമങ്ങളുടെയും സംയോജിത വികസനത്തിനായി കേരള സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് 3,000 കോടി രൂപയുടെ സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 11 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 32 മത്സ്യഗ്രാമങ്ങളെ മാതൃകാ മത്സ്യഗ്രാമങ്ങളായി വികസിപ്പിക്കുന്നതിനും 70 മത്സ്യ ഗ്രാമങ്ങളെ സംയോജിത മത്സ്യഗ്രാമവികസന പദ്ധതിപ്രകാരം വികസിപ്പിക്കുന്നതിനുമാണ് ഇതിന്റെ ആദ്യഘട്ടമായി ഉദ്ദേശിക്കുന്നത്. ഈ പദ്ധതികളില്‍ ഭവന നിര്‍മ്മാണം, കുടിവെള്ള വിതരണം മെച്ചപ്പെടുത്തല്‍, സാനിട്ടേഷന്‍, വൈദ്യുതീകരണം, മത്സ്യമേഖല അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, തീരദേശ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും നിര്‍മ്മാണവും, മറ്റു സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം, ജീവനോപാധി എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആകെ 650 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ട നിര്‍വ്വഹണത്തിനായി 200 കോടി രൂപ 13-ാം ധനകാര്യ കമ്മീഷന് ശുപാര്‍ശ പ്രകാരം ലഭിച്ച ധനസഹായത്തില്‍ നിന്നും കണ്ടെത്തും. റൂറല്‍ മേഖലയിലെ മത്സ്യഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്റ് ഫണ്ട് (ആര്.ഐ.ഡി.എഫ്.) പദ്ധതിയിലുള്‍പ്പെടുത്തി 200 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി കഴിഞ്ഞു. കൂടാതെ, മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണത്തിനായി 150 കോടി രൂപ ഹഡ്കോയില്‍ നിന്നും വായ്പയെടുക്കും. മത്സ്യമേഖല അടിസ്ഥാനസൗകര്യ വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതി എന്‍.എഫ്.ഡി.ബി. ധനസഹായത്തോടെ നടപ്പിലാക്കുന്നതാണ്. കൂടാതെ 50 കോടി രൂപ 25 ഗ്രാമങ്ങളുടെ വികസനത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ 2015 മാര്‍ച്ച് മാസത്തിനകം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Fishermen, 20,000 Houses, K. Babu, 20,000 houses sanctioned for fishermen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.