Campaign | മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക പരിഗണനയുമായി കണ്ണൂര്‍ താലൂക് അദാലത്തില്‍ 208 പരാതികള്‍ സ്വീകരിച്ചു
● ഡിസംബര്‍ ആറ് വരെ ആകെ ലഭിച്ച പരാതികള്‍ 301.
● അദാലത്തില്‍ പരിഗണിക്കാനാവാത്ത 30 എണ്ണം നിരസിച്ചു.
● 63 എണ്ണത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
● 22 റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ അനുവദിച്ചു.
കണ്ണൂര്‍: (KVARTHA) മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒആര്‍ കേളു എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന 'കരുതലും കൈത്താങ്ങും' കണ്ണൂര്‍ താലൂക്ക് അദാലത്തില്‍ ആകെ 208 പരാതികള്‍ പരിഗണിച്ച് നടപടികള്‍ സ്വീകരിച്ചു. ഡിസംബര്‍ ആറ് വരെ ഓണ്‍ലൈനായും താലൂക്ക് ഓഫീസില്‍ നേരിട്ടും സ്വീകരിച്ച പരാതികളാണിവ.
അദാലത്തില്‍ പരിഗണിക്കാനാവാത്ത വിഷയങ്ങളായതിനാല്‍ 30 എണ്ണം നിരസിച്ചു. 63 എണ്ണത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഡിസംബര്‍ ആറ് വരെ ആകെ ലഭിച്ച പരാതികള്‍ 301. അദാലത്ത് ദിവസം 163 പരാതികള്‍ ലഭിച്ചു. ആകെ പരാതികള്‍ സ്വീകരിച്ചത് 464. രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് രാത്രി ഏഴ് മണിയോടെയാണ് സമാപിച്ചത്.
പുതിയ പരാതികളില്‍ മേല്‍ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. 22 റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ അനുവദിച്ചു. വഴിതര്‍ക്കം, കെട്ടിടത്തിന് നമ്പര്‍ ഇടല്‍ എന്നീ വിഷയങ്ങളില്‍ ത്വരിത ഗതിയില്‍ നടപടി സ്വീകരിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരാതികളില്‍ മേല്‍ മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടു. ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് അദാലത്തില്‍ പ്രത്യേക പരിഗണന നല്‍കി.
കെ വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ധേ സായി കൃഷ്ണ, വനം വകുപ്പ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ, കണ്ണൂര്‍ ഡിഎഫ്ഒ എസ് വൈശാഖ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തദ്ദേശ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടിജെ, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
#KannurTalukAdalat, #KeralaGovernment, #GrievanceRedressal, #PublicService, #KeralaNews