വിഴിഞ്ഞം തുറമുഖം: മത്സ്യത്തൊഴിലാളികള്‍ക്ക് 220 കോടിയുടെ പ്രത്യേക പാക്കേജ്, തീരപ്രദേശത്തിനു ദോഷമെങ്കില്‍ പുനരധിവാസം

 


തിരുവനന്തപുരം: (www.kvartha.com 16.08.2015) വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാകുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനു 220 കോടിയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി കെ ബാബു. പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പ്രകാരം വലിയ കടപ്പുറം പ്രദേശത്തെ 75 കമ്പവല തൊഴിലാളികളും മുല്ലൂര്‍ മേഖലയിലെ 250 ചിപ്പിത്തൊഴിലാളികളും ഉള്‍പ്പെടെ 325 പേര്‍ക്ക് മാത്രമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെടുന്നത്.

ഇവരുടെയും കൂടാതെ പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ബുദ്ധിമുട്ട് സംഭവിക്കാവുന്ന ഏകദേശം 2000 മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസത്തിനായി 7.1 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കും. പ്രസ്തുത മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മറ്റിയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു അഞ്ചംഗ അപ്പീല്‍ കമ്മിറ്റിയും പ്രവര്‍ത്തനം നടത്തി വരികയാണ്.

നിര്‍മ്മാണം തുടങ്ങുതോടൊപ്പം ഇവരുടെ പുനരധിവാസവും സാദ്ധ്യമാക്കണമൊണ് സര്‍ക്കാരിന്റെ ലക്ഷ്യം. മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായി ഇതിനു പുറമേ (1) കുടിവെള്ള പദ്ധതി (7.3 കോടി രൂപ) (2) പുതിയ മത്സ്യ ബന്ധന തുറമുഖം (96 കോടി രൂപ) (3) നിലവിലെ മത്സ്യ ബന്ധന തുറമുഖത്തിന്റെ നവീകരണം (5 കോടി രൂപ) (4) സീ ഫുഡ് പാര്‍ക്ക് (4 കോടി രൂപ) (5) സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ (4 കോടി രൂപ) (6) ശുചിത്വ പ്രവര്‍ത്തനങ്ങള്‍ (3കോടി രൂപ) (7) ഖരമാലിന്യ സംസ്‌കരണം (2 കോടി രൂപ) എിവ ഉള്‍പ്പെടെ 125.3 കോടി രൂപയും ചെലവിടും.

അതായത് മത്സ്യ ബന്ധന മേഖലയ്ക്ക് മൊത്തം 132.4 കോടി രൂപയുടെ പാക്കേജാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമേ 87.6 കോടി രൂപയുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും നടത്തും. മൊത്തം 220 കോടി രൂപയാണ് പാരിസ്ഥിതിക - സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചെലവിടുവാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പദ്ധതിയ്ക്കായി ഏറ്റെടുക്കപ്പെടുന്ന എട്ടോളം റിസോര്‍ട്ടുകളിലെ തൊഴിലാളികള്‍ക്കുള്ള (ഏതാണ്ട് 244 പേര്‍) പുനരധിവാസ പാക്കേജായ 1.05 കോടി രൂപയും ഉള്‍പ്പെടുന്നു.

പരിസ്ഥിതി പഠനത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ തീരദേശ വ്യതിയാനത്തിന്റെ വിഷയം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എര്‍ത്ത് സര്‍വ്വീസിന്റെ കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസുമായി സഹകരിച്ച്, തീരദേശ ആഘാതം സംബന്ധിച്ച് 'മോഡലിംഗ്' ഉള്‍പ്പെടെയുള്ള പഠനം പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായി നടത്തി.

പദ്ധതി മൂലം തീരദേശ വ്യതിയാനം ഉണ്ടാവുകയില്ല എന്നാണു കണ്ടെത്തിയിട്ടുള്ളത്. എങ്കിലും പാരിസ്ഥിതികാനുമതിയില്‍ നിഷ്‌കര്‍ഷിച്ചിരിയ്ക്കുന്ന പ്രകാരം ദീര്‍ഘകാല തീരദേശ നിരീക്ഷണം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ചു.

ഇതനുസരിച്ച് നിലവിലെ 40 കി.മീ തീരപ്രദേശത്തിന്റെ (പദ്ധതി പ്രദേശത്തിന്റെ 20 കി. മീ. വീതം തെക്കു-വടക്കു പ്രദേശങ്ങള്‍) സ്ഥിതി ഓരോ മാസവും നിരീക്ഷിച്ചു വരുന്നു. പ്രസ്തുത നിരീക്ഷണം പദ്ധതിയുടെ നിര്‍മ്മാണ സമയത്തും നടത്തിപ്പു സമയത്തും തുടരും. പദ്ധതി നിര്‍മ്മാണംമൂലം പ്രസ്തുത തീരപ്രദേശത്തിന് ദോഷകരമായ മാറ്റങ്ങള്‍ സംഭവിയ്ക്കുകയാണെന്ന് കണ്ടെത്തുന്നുവെങ്കില്‍ അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ (ജനങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെ) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും.

സംസ്ഥാനം കഴിഞ്ഞ രണ്ടു ദശകങ്ങളായി ഈ തുറമുഖത്തിന്റെ വികസനത്തിനായി യത്‌നിക്കുകയായിരുന്നു എന്നത് ഈ പദ്ധതിയുടെ പ്രധാന്യം വെളിവാക്കുന്നു. ഏതൊരു രാജ്യത്തിന്റെയും വാണിജ്യവും സാമ്പത്തികവുമായ പുരോഗതിക്കു തുറമുഖങ്ങളുടെ വളര്‍ച്ച അനിവാര്യമാണ്.  ഏതാണ്ട് 600 കിലോ മീറ്ററോളം കടല്‍ത്തീരമുള്ള കേരളത്തിനു തുറമുഖ മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനുള്ള സാധ്യതകളുണ്ട്.  മേജര്‍ തുറമുഖമായ കൊച്ചിക്കൊപ്പം മേജര്‍ തുറമുഖങ്ങളായ വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, പൊാനി, അഴിക്കല്‍, ബേപ്പൂര്‍ എന്നീ തുറമുഖങ്ങള്‍ക്ക് സംസ്ഥാന പുരോഗതിക്കു ഗണ്യമായ സംഭാവനകള്‍ നല്കാന്‍ കഴിയും.
വിഴിഞ്ഞം തുറമുഖം: മത്സ്യത്തൊഴിലാളികള്‍ക്ക് 220 കോടിയുടെ പ്രത്യേക പാക്കേജ്, തീരപ്രദേശത്തിനു ദോഷമെങ്കില്‍ പുനരധിവാസം

Keywords: Kerala, Thiruvananthapuram, Fishermen, 220 crore rehabilitation package for fishermen at Vizhinjam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia