കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

 


കണ്ണൂര്‍: (www.kvartha.com 11.02.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലിയും മാര്‍ജിന്‍ ഫ്രീ ഷോപ്പും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി 25 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തു. തലശ്ശേരി കോടതിക്ക് സമീപത്തെ മാളൂട്ടി ഹൗസില്‍ വിപിന്‍ദാസ്, ഭാര്യ ഷീബ, ഒഞ്ചിയം പട്ടാണി മീത്തല്‍ അരുണ്‍കുമാര്‍, അരുണ്‍കുമാറിന്റെ ഭാര്യ അജിത, നെട്ടൂരിലെ വിശാഖ് ഹൗസില്‍ വിനോദ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

മാഹി പന്തക്കലിലെ തുണ്ടിപ്പറമ്പത്ത് ഹരീന്ദ്രന്റെ മകന്‍ റജുന്‍ലാലിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. 2017 ഡിസംബറിനും 2020 ഫെബ്രവരിക്കും ഇടയിലാണ് ജോലി വാഗ്ദാനം നല്‍കി 25 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തത്. പ്രതികള്‍ക്കെതിരെ 406, 420,341 ഐ.പി.സി പ്രകാരമാണ് കേസെടുത്തത്.

Keywords:  Kannur, Kerala, News, Airport, Complaint, 25 Lac looted after offering Job in Kannur Airport 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia