ടി പി കേസ് പ്രതികള്‍ക്ക് പരമാവധി പരോള്‍ അനുവദിച്ച് ഇടത് സര്‍ക്കാര്‍; കുഞ്ഞനന്തന് എപ്പോഴും പുറത്തുതന്നെ, പിണറായി അധികാരത്തിലേറിയ ശേഷം അനുവദിച്ചത് 257 ദിവസത്തെ പരോള്‍
Nov 4, 2019, 14:27 IST
തിരുവനന്തപുരം: (www.kvartha.com) ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് തോന്നും പോലെ പരോള്‍ നല്കി പിണറായി സര്‍ക്കാരിന്റെ ഔദാര്യമെന്ന് ആക്ഷേപം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രതികള്‍ക്ക് പരമാവധി പരോള്‍ അനുവദിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഈ സമ്മേളന കാലത്ത് സര്‍ക്കാര്‍ നല്കിയ മറുപടിയിലാണ് കണക്കുകളുള്ളത്.
സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തനാണ് ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത്. 135 സാധാരണ പരോളും 122 അടിയന്തര പരോളും അടക്കം 257 ദിവസമാണ് കുഞ്ഞനന്തന് പുറത്തുണ്ടായിരുന്നത്. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രന് 185 സാധാരണ പരോളും 20 അടിയന്തര പരോളുമടക്കം 205 ദിവസവും പരോള്‍ ലഭിച്ചു.
അണ്ണന് സിജിത്തിന് 186 ദിവസം, മുഹമ്മദ് ഷാഫിക്ക് 135 ദിവസം, സി അനൂപിന് 120 ദിവസം, കിര്‍മാണി മനോജിന് 120 ദിവസം, സി മനോജിന് 117 ദിവസം, ടി കെ രജീഷിന് 90 ദിവസം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ക്ക് അനുവദിച്ച പരോളുകള്‍. കൊടി സുനിക്കാണ് ഏറ്റവും കുറവ് പരോള്‍ അനുവദിച്ചത്. മൂന്നു വര്‍ഷത്തിനിടെ 60 ദിവസം മാത്രമാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് വളരെ കുറച്ച് പരോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ സാധാരണ അനുവദിക്കാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ടി പി കേസ് പ്രതികള്‍ക്ക് പരമാവധി പരോള്‍ നല്‍കിയിട്ടുള്ളത്.
രണ്ട് തരത്തിലുള്ള പരോളുകളാണ് ജയിലുകളില്‍ സാധാരണ അനുവദിക്കാറുള്ളത്. ഓരോ 90 ദിവസം കൂടുന്തോറും 15 ദിവസം അനുവദിക്കുന്ന സാധാരണ പരോളും രോഗം അടക്കമുള്ള സാഹചര്യത്തില്‍ 90 ദിവസം അടിയന്തര പരോളും. സാധാരണ പരോള്‍ പ്രകാരം ഒരു വര്‍ഷത്തില്‍ പരമാവധി 60 ദിവസം വരെ പരോള്‍ ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Thiruvananthapuram, Government, Assembly, Jail, Punishment, Case, 257 days parole for TP Case accused

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.