Ayurveda College Block | പരിയാരം ഗവ. ആയുര്‍വേദ കോളജ് കണ്ണാശുപത്രി ബ്ലോകിന് 2.60 കോടി രൂപയുടെ ഭരണാനുമതി
Oct 1, 2022, 22:23 IST
കണ്ണൂര്‍: (www.kvartha.com) പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ ഐആന്‍ഡ് ഇഎന്‍ടി സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിന് എംഎല്‍എ അറിയിച്ചു. ശാലാക്യതന്ത്ര വിഭാഗത്തിനായി പ്രത്യേക ഒപി കെട്ടിടം നിര്‍മിക്കുന്നതിനാണ് തുക അനുവദിച്ചത്. ഈ വിഭാഗത്തിലെ പഠനവും ഗവേഷണവും ആരംഭിക്കുന്നതിന് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക സൂപര്‍ സ്പെഷ്യലാറ്റി ആശുപത്രി ആരംഭിക്കണമെന്ന് എം വിജിന് എംഎല്‍എ നേരത്തെ സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് നാഷണല്‍ ആയുഷ് മിഷന് മുഖേന ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 2.60 കോടി അനുവദിച്ചത്.
ഡയബറ്റിക്, റെറ്റിനോപതി ഗ്ലൂകോമ, കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ പല നേത്രരോഗങ്ങള്‍ക്കും ഒപി തലത്തിലും ഐപി തലത്തിലും മികച്ച ചികിത്സയാണ് ആയൂര്‍വേദ കോളജില്‍ നല്കി വരുന്നത്. ദിനംപ്രതി നിരവധി രോഗികള്‍ ചികിത്സക്കായി എത്തുന്ന ഒപിയില്‍ സ്ഥലപരിമിതി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് എം വിജിന് എംഎല്‍എ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.