പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും 266 കിലോ സ്വര്‍ണം കാണാനില്ല
Feb 14, 2015, 09:52 IST
തിരുവനന്തപുരം: (www.kvartha.com 14/02/2015) പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും 266 കിലോ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍. ഉരുക്കാന്‍ നല്‍കിയ 266 കിലോ സ്വര്‍ണ്ണം തിരികെ ലഭിച്ചില്ലെന്നാണ് മുന്‍ സി.എ.ജി വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നടപടിക്രമങ്ങളേതും പാലിക്കാതെയാണ് സ്വര്‍ണ്ണം കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലുവര്‍ഷം മുമ്പ് ശ്രീകോവില്‍ ഒറ്റക്കല്‍ മണ്ഡപം എന്നിവ സ്വര്‍ണ്ണം പൂശുന്നതിനായി 4.8 കോടിയോളം വരുന്ന 894 കിലോ സ്വര്‍ണമാണ് ഉരുക്കാന്‍ നല്‍കിയത്. ഇതില്‍ 266 കിലോ സ്വര്‍ണമാണ് കാണാതായത്. 82 തവണയായാണ് ക്ഷേത്രനിലവറയില്‍ നിന്നും സ്വര്‍ണം എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിലെ വെള്ളി പാത്രങ്ങള്‍ പുറത്തുകടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും വിനോദ് റായ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Also Read:

ഓട്ടോഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Padmanabhaswamy Temple, Gold, Thiruvananthapuram, Missing, Report, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.