സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ 14 ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍

 


തിരുവനന്തപുരം: (www.kvartha.com 22.04.2020) സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളും പോക്‌സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലികമായി രണ്ടുവര്‍ഷത്തേക്കാണ് ഇതിന് അനുമതി നല്‍കുന്നത്.

തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല), പുനലൂര്‍, കരുനാഗപ്പള്ളി (കൊല്ലം), പത്തനംതിട്ട (പത്തനംതിട്ട), ഹരിപ്പാട് (ആലപ്പുഴ), കോട്ടയം, ചങ്ങനാശ്ശേരി (കോട്ടയം), പൈനാവ്, കട്ടപ്പന (ഇടുക്കി), പെരുമ്പാവൂര്‍, ആലുവ (എറണാകുളം), തൃശ്ശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട (തൃശ്ശൂര്‍), പട്ടാമ്പി, പാലക്കാട് (പാലക്കാട്), പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി (മലപ്പുറം), കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്), കല്‍പ്പറ്റ (വയനാട്), തലശ്ശേരി, തളിപ്പറമ്പ് (കണ്ണൂര്‍), ഹോസ്ദുര്‍ഗ് (കാസര്‍കോട്) എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കുക.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ 14 ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍

ഇതിനായി ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തിക റഗുലര്‍ അടിസ്ഥാനത്തിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് / എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ ഓരോ തസ്തിക കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കും.

ജലജീവന്‍ മിഷന്‍ പദ്ധതി: ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിസഭ ഉപസമിതി

ജലജീവന്‍ മിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം നടത്തി ഉചിതമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കണ്‍വീനറായും തദ്ദേശസ്വയംഭരണ വകുപ്പ് , ധനകാര്യ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളായും മന്ത്രിസഭ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് 50:50 അനുപാതത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍ പദ്ധതി.

Keywords:  28 fast track special courts in 14 districts in Kerala, Thiruvananthapuram, News, Cabinet, Court, Kasaragod, Pathanamthitta, Idukki, Kozhikode, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia