വനപാലകരെ ആക്രമിച്ച് ചന്ദനക്കൊളളക്കാരനെ മോചിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ പോലീസുകാരന്‍ ഒളിവില്‍

 


ഇടുക്കി: (www.kvartha.com 07.11.2014) ചന്ദനമോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ പ്രധാന പ്രതിയടക്കം മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എന്നിവരടക്കം മൂന്നുപേര്‍ ഒളിവിലാണ്.  ചന്ദന കേസ് പ്രതി ബൈസന്‍വാലി പൊട്ടന്‍കാട് ഇരുപതേക്കര്‍ തയ്യില്‍ റെജി (39), ഇയാളുടെ സഹോദരന്‍ ഷാജി (47), പിതൃസഹോദരപുത്രന്‍ ജിന്‍സ് (34) എന്നിവരെയാണ് അടിമാലി പോലീസ് ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസും സംഘവും അറസ്റ്റ് ചെയ്തത്.

കേസിലെ മൂന്നാംപ്രതി ക്രൈംബ്രാഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും റെജിയുടെ സഹോദരനുമായ മാത്യു ഫിലിപ്പ്, നാലാം പ്രതി ഷാജിയുടെ ഭാര്യയും ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ കൊച്ചുത്രേസ്യ, പ്രധാന പ്രതി റെജിയുടെ ഭാര്യ സൗമ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസുണ്ട്. കാന്തല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വിപിന്‍ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.പി. അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.

ഏഴു മാസം മുമ്പ് മറയൂരില്‍ നിന്നും ചന്ദനം വെട്ടിക്കടത്തിയ കോവില്‍കടവ് എഴുത്താണിക്കാട്ടില്‍ ജാഫറിനെ വനപാലകര്‍ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് ചന്ദനം വാങ്ങിയത് റെജിയായിരുന്നു. റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് റെജിയെയും മറ്റൊരു പ്രതി ഷാല്‍ജോ എന്നിവരെയും അന്വേഷിച്ച് ബുധനാഴ്ച ഉച്ചയോടെ ഇരുപതേക്കറില്‍ എത്തിയത്. ഇതേത്തുടര്‍ന്നാണ് റെജിയും സംഘവും വനപാലകരെ ആക്രമിച്ച് രക്ഷപെട്ടത്. തുടര്‍ന്ന് റെയ്ഞ്ച് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്്. അടിമാലി സി.ഐ. യെ കൂടാതെ രാജാക്കാട് എസ്.ഐ. എം.ജെ. ജോയി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ആര്‍. സന്തോഷ്, സജി എന്‍. പോള്‍, സി.വി. ഉലഹന്നാന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എന്‍. രഞ്ജിത് കൃഷ്ണന്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വനപാലകരെ ആക്രമിച്ച് ചന്ദനക്കൊളളക്കാരനെ മോചിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ പോലീസുകാരന്‍ ഒളിവില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
രക്ഷയ്ക്കായി മുട്ടുശാന്തി ചികിത്സ: ഷിറിയ പാലത്തില്‍ കുഴിയടപ്പും കമ്പി മൂടലും

Keywords:  Kerala, Arrest, Police, Idukki, Case, Assault, Forest Range Officer, Court, 3 arrested 
for freeing accused in assault case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia