പോ­ലീ­സി­ന്റെ ഇന്‍­ഫോര്‍­മ­റാ­യി ച­മഞ്ഞ് ക­വര്‍­ച: നേ­താ­വട­ക്കം 3 പേര്‍ അ­റ­സ്റ്റില്‍

 


പോ­ലീ­സി­ന്റെ ഇന്‍­ഫോര്‍­മ­റാ­യി ച­മഞ്ഞ് ക­വര്‍­ച: നേ­താ­വട­ക്കം 3 പേര്‍ അ­റ­സ്റ്റില്‍
ക­ണ്ണൂര്‍: പോ­ലീ­സി­ന്റെ വി­ശ്വസ്തരാ­യി ചമഞ്ഞ് റബ്ബര്‍ മോഷ­ണം ന­ടത്തി­യ രാ­ഷ്ട്രീയ നേ­താ­വ­ട­ക്കം­ മൂന്നം­ഗ കു­പ്ര­സി­ദ്ധ ക­വര്‍­ചാ സംഘ­ത്തെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. ആര്‍.എ­സ്.പി. (ബി) കാസര്‍­കോ­ട് ജി­ല്ലാ ക­മ്മി­റ്റി അം­ഗം തൃ­ക്ക­രി­പ്പൂര്‍ ഒ­ള­വ­റ­യി­ലെ കു­ഞ്ഞ­ഹ­മ്മ­ദ്(49), നീ­ലേ­ശ്വരം കാ­ഞ്ഞി­ര­പ്പൊ­യില്‍ കോ­റോ­ത്ത് ഹൗ­സി­ലെ ആ­ക്രി­ ബ­ഷീര്‍ എന്ന കെ.പി. ബ­ഷീര്‍ (31), ചീ­മേനി കാ­ക്ക­ട­വി­ലെ കാ­മ്പ്രാ­ത്തില്‍ ഹൗ­സില്‍ രാ­ജന്‍ എന്ന ടോമി തോ­മ­സ്(48) എ­ന്നി­വ­രെ­യാ­ണ് മ­ട്ട­ന്നൂര്‍ സി.ഐ. സ­ജീ­വനും സം­ഘവും അ­റ­സ്­റ്റ് ചെ­യ്­ത­ത്.

ജൂ­ലൈ 16ന് ഇ­രി­ക്കൂര്‍ പ­ടി­യൂര്‍ ടൗ­ണി­ലെ ഗി­രി­ജ­യു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള ജെ.പി. ട്രേ­ഡേര്‍­സ് കു­ത്തി­തുറ­ന്ന് എ­ട്ടു ക്വിന്റല്‍ റ­ബ്ബര്‍ ഷീ­റ്റു­കള്‍ ക­വര്‍­ച ചെയ്­ത കേ­സി­ലാ­ണ് അ­റ­സ്റ്റ്. ക­വര്‍­ച ചെയ്­ത റ­ബ്ബര്‍ ഷീ­റ്റു­കള്‍ കാസര്‍­കോട്, ചീ­മേനി, മാ­ത്തില്‍, സാ­മി­മൂ­ക്ക് എ­ന്നി­വി­ട­ങ്ങ­ളി­ലെ ക­ട­ക­ളില്‍ വി­റ്റ­താ­യി പോ­ലീ­സ് പ­റ­ഞ്ഞു.

ആക്രി ബ­ഷീര്‍ സം­സ്ഥാ­ന­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ ന­ട­ന്ന 25 ക­വര്‍­ചാ കേ­സു­ക­ളില്‍ പ്ര­തി­യാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. ക­ള്ള­നോ­ട്ട് കേ­സ് അ­ട­ക്ക­മു­ള്ള കേ­സു­ക­ളില്‍ പോ­ലീ­സി­ന്റെ ഇന്‍ഫോര്‍­മര്‍­മാ­രാ­യി നി­ന്നു പ്ര­വര്‍­ത്തി­ക്കു­ക­യാ­യി­രു­ന്നു പ്ര­തി­ക­ളെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. പോ­ലീ­സു­മാ­യു­ള്ള ബ­ന്ധം മു­ത­ലെ­ടു­ത്താ­ണ് ക­വര്‍­ച ന­ട­ത്തി­യ­തെന്നും പോ­ലീ­സ് പ­റഞ്ഞു.

Keywords:  Police, Kannur, Robbery, Leader, Arrest, Kerala, Malayalam News, R.S.P (B)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia