യുക്രൈനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 3 ചാര്‍ടേഡ് വിമാനങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 03.03.2022) യുക്രൈനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വ്യാഴാഴ്ച മൂന്ന് ചാര്‍ടോഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍കാര്‍ ഏര്‍പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിമാനം രാവിലെ 9.30 മണിക്ക് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30 മണിക്കും മൂന്നാമത്തേത് വൈകുന്നേരം 6.30 മണിക്കും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണ്.

യുക്രൈനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 3 ചാര്‍ടേഡ് വിമാനങ്ങള്‍

അതേസമയം, യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങള്‍ വ്യാഴാഴ്ച പുലര്‍ചെ എത്തി. ആദ്യ വിമാനത്തില്‍ 200 യാത്രക്കാരും രണ്ടാം വിമാനത്തില്‍ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തില്‍ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Keywords:  Thiruvananthapuram, News, Kerala, Flight, Delhi, Airport, Ukraine, 3 chartered flights to bring those arriving in Delhi from Ukraine to Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia