Arrested | എറണാകുളത്തുനിന്നും അതിഥി തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീ ഉള്‍പെടെ 3 അസം സ്വദേശികള്‍ പിടിയില്‍

 


കൊച്ചി: (KVARTHA) എറണാകുളം വടക്കേക്കരയില്‍നിന്ന് അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പെടെ മൂന്നുപേര്‍ പിടിയിലായതായി പൊലീസ്. അസം സ്വദേശികളായ രഹാം അലി(26) ജഹദ് അലി(26) സംനാസ്(60) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. കുട്ടികളുമായി അസാമിലേക്കാണ് കടന്നത്.

Arrested | എറണാകുളത്തുനിന്നും അതിഥി തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീ ഉള്‍പെടെ 3 അസം സ്വദേശികള്‍ പിടിയില്‍

പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടികളെയും മറ്റൊരു പ്രതിയായ സാഹിദ എന്ന യുവതിയെയും ഗുവാഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവരെ എറണാകുളത്തേക്ക് എത്തിക്കാനായി പൊലീസ് സംഘം ഗുവാഹാട്ടിയിലേക്ക് തിരിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വടക്കേക്കര മച്ചാംതുരത്ത് ഭാഗത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മക്കളെയാണ് ഇവരുടെ അകന്നബന്ധു കൂടിയായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. അഞ്ചാംക്ലാസിലും മൂന്നാംക്ലാസിലും പഠിക്കുന്ന കുട്ടികളെ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് സാഹിദ കുട്ടികളുമായി വിമാനത്തില്‍ ഗുവാഹാട്ടിയിലേക്ക് പോവുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടികളെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെയും വിമാനത്താവളത്തില്‍ തടയാന്‍ കഴിഞ്ഞത്.

കുട്ടികളുടെ മാതാപിതാക്കളുമായി സാഹിദയ്ക്കുള്ള കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി ഇവര്‍ മറ്റുപ്രതികളുടെ സഹായം തേടുകയായിരുന്നു. ജഹദ് അലിയാണ് യുവതിക്ക് വിമാന ടികറ്റെടുത്ത് നല്‍കിയതെന്നും ഇയാളാണ് മൂവരെയും കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പിടിയിലായ രഹാം അലി വെല്‍ഡിങ് തൊഴിലാളിയാണ്. ജഹദ് അലി കോഴിക്കടയിലാണ് ജോലിചെയ്യുന്നത്.

ഡി വൈ എസ് പി എ പ്രസാദ്, ഇന്‍സ്പെക്ടര്‍ വിസി സൂരജ്, എസ് ഐ മാരായ എം എസ് ഷെറി, വി എം റസാഖ്, എം കെ സുധി, സീനിയര്‍ സിപിഒ മാരായ പ്രവീണ്‍ ദാസ്, ലിജോ ഫിലിപ്പ്, സിപിഒ മാരായ വി എസ് അപര്‍ണ, കെഎം ബിജില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  3 held for kidnapping two children from Ernakulam; Key accused in custody at Guwahati Airport, Kochi, News, Arrested, Kidnap, Police, Airport, School Bus, Court, Remand, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia