Stray dog attack | ഓടോറിക്ഷയ്ക്കുള്ളില്‍ കയറി തെരുവുനായയുടെ ആക്രമണം; 3 പേര്‍ക്ക് പരുക്ക്

 


കായംകുളം: (www.kvartha.com) എരുവയില്‍ ഓടോറിക്ഷയ്ക്കുള്ളില്‍ കയറി തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ ഓടോ ഡ്രൈവര്‍മാരടക്കം മൂന്നു പേര്‍ക്ക് പരുക്ക്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. എരുവ ചിറയില്‍ വടക്കതില്‍ ലക്ഷ്മി ഭവനത്തില്‍ ഹരികുമാര്‍ (54), രാജു ഭവനത്തില്‍ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതില്‍ രമണന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓടോ ഡ്രൈവര്‍മാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ വാഹനത്തിനുള്ളില്‍ കയറിയാണ് കടിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തു നിന്ന രമണന് കടിയേറ്റത്.

Stray dog attack | ഓടോറിക്ഷയ്ക്കുള്ളില്‍ കയറി തെരുവുനായയുടെ ആക്രമണം; 3 പേര്‍ക്ക് പരുക്ക്

പാഞ്ഞടുത്ത തെരുവുനായ രമണനെ മറിച്ചിട്ട ശേഷം കടിക്കുകയായിരുന്നു. മൂവര്‍ക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: 3 injured in stray dog attack, News, Local News, Attack, Stray-Dog, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia