മലപ്പുറം വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം നഷ്ടപരിഹാരം

 


മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ 14 പേരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍  ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ അഞ്ചു പേര്‍ക്ക് 25,000 രൂപ വീതവും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 10 പേര്‍ക്ക് 10,000 രൂപ വീതവും മറ്റുള്ളവര്‍ക്ക് 5000 രൂപ വീതവും നല്‍കും. അപകടം വരുത്തി വയ്ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സെപ്തംബര്‍ ആറിനാണ് പെരിന്തല്‍മണ്ണയില്‍ ഫ്രണ്ട്‌സ് എന്ന മിനി ബസ് അപകടത്തില്‍ പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചക്രം തെറിച്ചുപോയിരുന്നു. 35 പേര്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന ബസില്‍ 42 ഓളം പേര്‍ കയറിയിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞതാണ് അപകടത്തിനിടയാക്കിയത്.

  മലപ്പുറത്ത് സപ്തംബര്‍ അഞ്ചിനും ഓട്ടോറിക്ഷയില്‍  ബസിലിടിച്ച്
മലപ്പുറം വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം നഷ്ടപരിഹാരം
ഓട്ടോയിലുണ്ടായിരുന്ന എട്ടുപേര്‍ മരിച്ചിരുന്നു. അതിനുശേഷവും മലപ്പുറത്ത് ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എല്ലാ അപകടങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം.

അതുകൊണ്ടുതന്നെ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധമായും വെക്കണമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ചതിനുശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നിരത്തിലോടുന്ന ഭൂരിഭാഗം വാഹനങ്ങളും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെയാണ് ഓടുന്നതെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഈ നടപടി സ്വകാര്യ ബസ് സമരത്തിനു വരെ കാരണമായിത്തീര്‍ന്നു.

Also Read :
പട്ടാപ്പകല്‍ ഇലക്ട്രേണിക്‌സ് കടയില്‍ നിന്നും ടിവി കവര്‍ന്നു; മോഷ്ടാവിന്റെ ചിത്രം ക്യാമറയില്‍
Keywords:  Malappuram, Dead, Family, Compensation, Injured, Hospital, Chief Minister, Oommen Chandy, Accident, Vehicles, Cabinet, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia