മൂന്നാറില്‍ മൂന്നു കാട്ടുപോത്തുകള്‍ കൂടി ചത്തു; വിദഗ്ധ സംഘം എത്തി

 


ഇടുക്കി: (www.kvartha.com 01.08.2015) മൂന്നാറില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ചത്തു. സംഭവം അന്വേഷിക്കാന്‍ വനം വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി. കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവരൈ എസ്‌റ്റേറ്റ് തീര്‍ത്ഥമല ഡിവിഷന് രണ്ട് കിലോമീറ്റര്‍ അകലെ വനത്തിലാണ് കഴിഞ്ഞ ദിവസം മൂന്ന് കാട്ടുപോത്തുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.മൂന്നാര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സെല്‍വത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡങ്ങള്‍ മറവ് ചെയ്തിരുന്നു, എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്നാണ് വനം വകുപ്പിലെ ഉന്നതരടങ്ങിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തിയത്. ഒരാഴ്ച മുന്‍പ് ഈ പരിസരത്ത് മറ്റൊരു കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പാറയില്‍ നിന്ന് വീണതാണെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍.

മൂന്നാറില്‍ മൂന്നു കാട്ടുപോത്തുകള്‍ കൂടി ചത്തു; വിദഗ്ധ സംഘം എത്തി
വെറ്ററിനറി പാതോളജി മേധാവി ഡോ. നന്ദകുമാര്‍, തേക്കടി റെസ്‌ക്യു ഹോം അംഗം ഡോ. ഫിജി ഫ്രാന്‍സിസ്, ദേവികുളം ഡി.എഫ്.ഒ എം.ഐ സാജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ. ജയകുമാര്‍ ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ആന്തരിക അവയവങ്ങള്‍ എറണാകുളം കെമിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനകള്‍ക്കായി അയച്ചു. രോഗ ബാധയോ പ്രായാധിക്യമോ അല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് വിദഗ്ദ്ധ സംഘം.കെമിക്കല്‍ ലാബിലെ ഫലം വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകുയെന്നും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. നന്ദകുമാര്‍ അറിയിച്ചു.


Keywords : Munnar, Idukki, Dead, Kerala, Forest Department. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia