Arrested | മാഹിയില്‍ നിന്നും 12 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നെന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ചാസംഘം അറസ്റ്റിലായതായി പൊലീസ്

 



തലശേരി: (www.kvartha.com) പള്ളൂരിലെ രണ്ട് ഇലക്ട്രോനിക്സ് കടകളില്‍ നിന്നും 12 ലക്ഷം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നെന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ അറസ്റ്റ് ചെയ്തയായി പൊലീസ്.

ബീഹാര്‍ സ്വദേശികളായ രാഹുല്‍ ജൈസ്വാന്‍, മുസ്ലിം ആലാം, ആസാം സ്വദേശി വാസിര്‍ഖാന്‍ എന്നിവരെയാണ് ഡെല്‍ഹിയില്‍ നിന്നും മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വേള്ളാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് മൊബൈല്‍ ഷോപുകളില്‍ കവര്‍ച നടത്തിയെന്നാണ് കേസ്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 12 ലക്ഷം രൂപ വരുന്ന മൊബൈല്‍ ഫോണുകളാണ് സംഘം കവര്‍ച ചെയ്തത്. വാസിര്‍ഖാന്റെ നേതൃത്വത്തില്‍ കൂലി പണിക്കാണെന്ന വ്യാജേന മാഹിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് സംഘം മോഷണം നടത്തിയത്. 

കടകളുടെ ഷടറുകള്‍ കമ്പിപാര ഉപയോഗിച്ച് തകര്‍ത്ത ശേഷമാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം പളളൂരില്‍ നിന്നും സംഘം കണ്ണൂരില്‍ എത്തി ട്രയിന്‍ മാര്‍ഗം ബീഹാറില്‍ എത്തിയ ശേഷം അവിടെ ഫോണുകള്‍ വില്പന നടത്തുകയായിരുന്നു. തുടര്‍ന്ന് ഡെല്‍ഹിയിലെത്തി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. 

Arrested | മാഹിയില്‍ നിന്നും 12 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നെന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ചാസംഘം അറസ്റ്റിലായതായി പൊലീസ്


കേസിലെ മുഖ്യപ്രതി വാസിര്‍ ഖാന്‍ ഇതിനു മുന്‍പും മൂന്ന് സമാന കേസുകളില്‍ പ്രതിയാണ്. മാഹി സി ഐ ആടല്‍ അരശന്‍, എസ് ഐമാരായ പ്രതാപന്‍, ഇളങ്കോ, ക്രൈംസ് ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ ടവര്‍ ലൊകേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വെള്ളാട്ട് പറഞ്ഞു. മാഹി ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords:  News,Kerala,State,Thalassery,theft,Robbery,Accused,Arrested,Police,Mobile Phone, 3 People arrested in stealing mobile phone case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia