കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

 


മട്ടന്നൂര്‍: (www.kvartha.com 28.09.2021) കണ്ണൂര്‍ മട്ടന്നൂരില്‍ കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പെരിഞ്ചേരി, കുന്നമ്മല്‍ വീട്ടില്‍ റിശാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. 

കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ സ്ലൈഡിങ് ഗേറ്റ് ക്ലിപില്‍ നിന്ന് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords:  3-year-old boy died when an iron gate fell on his head while he was playing, Kannur, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia