'ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് കളിക്കുന്നതിനിടെ വായിലായി'; ചികിത്സയിലായിരുന്ന 3 വയസുകാരന്‍ മരിച്ചു
Mar 15, 2022, 12:50 IST
മലപ്പുറം: (www.kvartha.com 15.03.2022) വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ശാ ആണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുഞ്ഞ് കളിക്കുന്നതിനിടെ വായിലാവുകയായിരുന്നുവെന്നാണ് വിവരം.
മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ റസിന്‍ ശാ ചൊവ്വാഴ്ച പുലര്‍ചെയാണ് മരിച്ചത്.ചെട്ടിപ്പടിയിലെ മീന്‍ വ്യാപാരി കുറ്റ്യാടി സുലൈമാന്റെ പേരക്കുട്ടിയാണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Malappuram, News, Kerala, Boy, Baby, Death, Hospital, Treatment, 3 year old boy died while undergoing treatment in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.