Accidental Death | കട്ടിലില്‍ നിന്നും വീണുപരുക്കേറ്റ 3 വയസുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു
Oct 9, 2023, 21:46 IST
കണ്ണൂര്‍: (KVARTHA) കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരന്‍ മരിച്ചു. കുറ്റൂര്‍ പൂരക്കടവിലെ വ്യാപാരി കാനാവീട്ടില്‍ ഷിജു-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ ഇവാനാണ് മരിച്ചത്.
വെളളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കയറി ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ ഊരിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി താഴേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: റിഷാന്‍.
Keywords: 3-year-old boy fell from bed and died during treatment, Kannur, News, Accidental Death, Hospital, Treatment, Child, Injury, Mobile Phone, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.