Fire Force | 80 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണ 3 യുവാക്കളെ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി; 2 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
Mar 31, 2024, 16:13 IST
തിരുവനന്തപുരം: (KVARTHA) ആറ്റിങ്ങല്‍ കാട്ടുമ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന് സമീപത്തെ 80 അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ പൊട്ടക്കിണറ്റില്‍ വീണ മൂന്ന് യുവാക്കളെ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാട്ടുമ്പുറം കാട്ടുവിള വീട്ടില്‍ നിഖില്‍(19), നിതിന്‍(17), പുത്തന്‍വിള വീട്ടില്‍ രാഹുല്‍ രാജ്(18) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ആദ്യം വീണയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റ് രണ്ടുപേരും വീഴുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു.
80 അടിയോളം താഴ്ചയുണ്ടായിരുന്ന ആള്‍മറ ഉള്ള കിണറില്‍ വെള്ളമുണ്ടായിരുന്നു. ആഴം കൂടുതലാണെങ്കിലും ചെളി നിറഞ്ഞതിനാല്‍ വീഴ്ചയില്‍ പരുക്കിന്റെ കാഠിന്യം കുറഞ്ഞു. കിണറ്റില്‍ നിന്നും പുറത്തെടുത്തപ്പോള്‍ മൂന്നുപേരും അവശനിലയിലായിരുന്നു. ഇവരെ ആറ്റിങ്ങല്‍ ഗവ. താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
പരുക്ക് ഗുരുതരമായതിനാല്‍ നിതിനേയും രാഹുല്‍ രാജിനേയും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈ, കാല്‍ അസ്ഥികള്‍ക്ക് പൊട്ടലേല്‍ക്കുകയും ദേഹമാസകലം ചതവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു എസിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാഗേഷ് ആര്‍ എസ്, രതീഷ്, അമല്‍ജിത്, വിഷ്ണു ബി നായര്‍, സജി എസ് നായര്‍, സജിത്, സുജിത്, എസ് എഫ് ആര്‍ ഒമാരായ നിഖില്‍ എ എല്‍, എം മോഹന്‍ കുമാര്‍, ഹോം ഗാര്‍ഡ് ബൈജു എസ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keywords: 3 Youth trapped in deep well, rescued, Thiruvananthapuram, News, Well, Rescued, Fir Force, Rescued, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.