Drowned | മീൻ പിടുത്തത്തിനിടെ തോണി മറിഞ്ഞ് 2 യുവാക്കൾ മുങ്ങി മരിച്ചു; ഒരാളെ കാണാതായി
Sep 26, 2022, 12:23 IST
കണ്ണൂർ: (www.kvartha.com) കോർപറേഷന്റെ പരിധിയിൽ വരുന്ന കക്കാട് പുല്ലുപ്പിക്കടവ് തോണി മറിഞ്ഞ് അത്താഴക്കുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ഒരാളെ കാണാതായി. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. റമീസ്, അസ്കർ എന്നിവരാണ് മരണപ്പെട്ടത്. സഅദ് എന്നയാളെയാണ് കാണാതായത്.
ഇവർ മീൻ പിടുത്തത്തിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അപകട വിവരമറിഞ്ഞ് നുറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വേലിയേറ്റ സമയമായതിനാൽ പുഴയിൽ നല്ല വെള്ളമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Keywords: Youths drowned after boat overturned, Kerala,Kannur,News,Top-Headlines,Drowned,boat,Dead,Dead Body.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.