Kerala | മലപ്പുറത്ത് കെഎസ്ആര്‍ടിസി - ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 30 ലധികം യാത്രക്കാര്‍ക്ക് പരുക്ക്
● എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടം.
● മൂന്നുപേരുടെ പരുക്ക് ഗുരുതരം.
● വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
● പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരുന്നു.
മലപ്പുറം: (KVARTHA) തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയില്‍ എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ഇതില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വവിരം. ഗുരുതരമായി പരുക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ ആശുപത്രിയിലും രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-നാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് പരുക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
#KeralaAccident #KSRTC #BusAccident #Malappuram #RoadSafety