Drugs Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു
എറണാകുളം: (www.kvartha.com) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് ജില്ലക്കാരനായ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയതെന്ന് അധിതര്‍ പറഞ്ഞു.
പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാര്‍കറ്റില്‍ 60 കോടിയോളം വിലവരുമെന്നാണ്. കസ്റ്റംസ് നര്‍കോടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം. ബാഗിന്റെ രഹസ്യ അറിയില്‍ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ നര്‍കോടിക് വിഭാഗത്തിന് കൈമാറി.
Keywords: Ernakulam, News, Kerala, Passenger, Airport, Seized, Kochi, 30 kg of drugs seized from Nedumbassery Airport.