ഇടുക്കി: (www.kvartha.com 19.11.2014) മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136ല്‍ നിന്നും 142ലെത്തിക്കൊണ്ടിരിക്കെ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആവാസവ്യവസ്ഥ തകിടം മറിയുന്നു. ആറടിയോളം ജലനിരപ്പ് ഉയര്‍ന്നതിന്റെ ഫലമായി 2718 ഏക്കര്‍ വനഭൂമി ഇതിനോടകം വെളളത്തിനടിയിലായി. താമസസ്ഥലം നഷ്ടപ്പെട്ട വന്യജീവികള്‍ നാട്ടിലിറങ്ങി നാശം വിതച്ചു തുടങ്ങി. അപൂര്‍വ സസ്യങ്ങളും ജീവികളും നാശത്തെ നേരിടുന്നു.
ആനകള്‍ പതിവായി സഞ്ചരിക്കുന്ന ആനത്താരകള്‍ മുഴുവനും വെള്ളത്തിനടിയിലായി. വന്യജീവി സങ്കേത്തിലെ ആയ്യപ്പന്കുറുക്ക്, ഇടപ്പാളയം എന്നീ ആനത്താരകള്‍ പൂര്‍ണ്ണമായും വെള്ളത്താല്‍ മൂടപ്പെട്ടു. സ്വാഭാവിക വഴിയും ചതുപ്പുകളിലുണ്ടായിരുന്ന ചണ്ണ, ഈറ്റ മറ്റു സസ്യാഹാരങ്ങള്‍ തുടങ്ങിയവയും വെള്ളത്തിനടിയിലായതോടെയാണ് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്.
കാട്ടുപന്നി, കരടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ കൃഷിയും മറ്റും നശിപ്പിച്ചു തുടങ്ങി. നദീതീര പ്രദേശങ്ങളില്‍ മാത്രം തീറ്റ തേടിയിരുന്ന മാന്‍, മുയല് വര്ഗ്ഗത്തില്പ്പട്ട മൃഗങ്ങളെ കടുവകളും മറ്റു മാംസഭുക്കുകളും വേട്ടയാടുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. പെരിയാര്‍ വന്യജീവി കേന്ദ്രത്തിലെ അപൂര്‍വ്വയിനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളും വിവിധയിനം ശലഭങ്ങളും നാശത്തിന്റെ വക്കിലാണ്.
ഡാമിന്റെ സുരക്ഷക്കായി കാവല്‍ നില്ക്കുന്ന പോലീസുകാര്‍ ജീവന്‍പോലും പണയം വച്ചാണ് സേവനം ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചതായി ഡാം സന്ദര്‍ശിച്ച ജില്ലാ അധികാരികളോട് അവര്‍ വ്യക്തമാക്കി. തമിഴ്നാടിന്റെ ഭാഗത്തുനിന്നും തികച്ചും അവഗണനാ മനോഭാവമാണ് ഡാമിന്റെ സുരക്ഷാ ചുമതലയുള്ള കേരളാ പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇവര്‍ക്ക് സരക്ഷണച്ചുമതല ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്വം തമിഴ്നാട് സര്‍ക്കാരിനാണ്. ജലനിരപ്പുയര്‍ന്നതോടെ പെരിയാര്‍ തടാകത്തിലെ മരക്കുറ്റികളില്‍ കണ്ടു വന്നിരുന്ന പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട പക്ഷികളെ കാണാനില്ലെന്ന് പെരിയാര്‍ സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ സങ്കേതം അത്യപൂര്‍വ്വമായ ജൈവജന്തുജാലങ്ങളുടെ കലവറയാണ്.
1979ല്‍ ജലനിരപ്പ് 136 അടിയായി താഴ്ത്തിയ ശേഷം 89ല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142.6 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ 136 അടിക്ക് മുകളിലുളള ജലം സ്പില്‍വേ വഴി പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയിരുന്നതിനാല്‍ തേക്കടി വനവും ബോട്ട് ലാന്റിംഗും വെളളത്തിലായില്ല. 92ല്‍ 141.8, 98ല്‍ 140, 2005ല്‍ 140.4 അടി വരെ മുല്ലപ്പെരിയാറില്‍ വെളളം ഉയര്‍ന്നിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Mullaperiyar Dam, Kerala, Water, Tamil Nadu, Water Level, 3000 acre land under water.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.