Southern Zonal Council meeting | സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 3ന് തിരുവനന്തപുരത്ത്
Aug 27, 2022, 18:21 IST
തിരുവനന്തപുരം: (www.kvartha.com) 30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിനു തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനങ്ങള്‍ തമ്മിലും കേന്ദ്ര സര്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച ചെയ്തു പരിഹരിക്കുന്നതിനുള്ള വേദിയാണു കൗണ്‍സില്‍ യോഗം.
കോവളം റാവിസ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്, ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികള്‍ക്കായി സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കും. സതേണ്‍ സോണല്‍ കൗണ്‍സില്‍ നടക്കുന്നതിനാല്‍ മണക്കാട് മുതല്‍ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാനും കേരളം ക്ഷണിച്ചിട്ടുണ്ട്.
Keywords: 30th Southern Zonal Council meeting on 3rd September in Thiruvananthapuram, Thiruvananthapuram, News, Meeting, Onam, Ministers, Kerala.
രാവിലെ 10 മണി മുതല്‍ രണ്ടുവരെയാണു സതേണ്‍ സോണല്‍ കൗണ്‍സില്‍ ചേരുന്നത്. ആവര്‍ത്തന ക്രമം അനുസരിച്ചു കേരളമാണ് 30- ാമത് കൗണ്‍സില്‍ യോഗത്തിന് ആതിഥ്യം അരുളുന്നത്. കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം.
കോവളം റാവിസ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്, ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികള്‍ക്കായി സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കും. സതേണ്‍ സോണല്‍ കൗണ്‍സില്‍ നടക്കുന്നതിനാല്‍ മണക്കാട് മുതല്‍ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നുണ്ട്.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാനും കേരളം ക്ഷണിച്ചിട്ടുണ്ട്.
Keywords: 30th Southern Zonal Council meeting on 3rd September in Thiruvananthapuram, Thiruvananthapuram, News, Meeting, Onam, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.