കൊച്ചി: സൗരോര്‍ജ്ജ വൈദ്യുതിയുടെ കാര്യത്തില്‍ കേരളം പ്രതീക്ഷയില്‍. എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സൗരോര്‍ജ്ജത്തില്‍ നിന്നും 330 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്ക് കൊറിയന്‍ കമ്പനിയുമായി ധാരണയായതോടെയാണ് വൈദ്യുതിയുടെ കാര്യത്തില്‍ ഏറെ പ്രയാസമനുഭവിക്കുന്ന കേരളത്തിന് പുതിയ പദ്ധതി ആശ്വാസം പകരുന്നത്. കളമശ്ശേരിയില്‍ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക്(സി.ഐ.ഐ) കളമശ്ശേരിയില്‍ 50 സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നുവന്ന നിക്ഷേപ നിര്‍ദേശങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നു ഉന്നതതല സമിതികള്‍ക്ക് രൂപം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി കൊറിയന്‍ കമ്പനിയായ ഹാങോങ് എനര്‍ജി ആന്റ് ടെക്നോളജി െ്രെപവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ നടത്തിയ ചര്‍ചയിലാണ് സൗരോര്‍ജ്ജ് പദ്ധതിയ്ക്ക് ധാരണയായത്.
കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍െ്രെപസസിന്റെ കൈവശമുള്ള സ്ഥലമാണ് ഇതിനായി നല്‍കുന്നത്. എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നു വന്ന പദ്ധതി നിര്‍ദേശങ്ങളെ കുറിച്ച് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം വിശദമായ പ്രസന്റേഷന്‍ അവതരിപ്പിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ കൗണ്‍സിലും വ്യവസായ, നിക്ഷേപരംഗത്തെ സംസ്ഥാനത്തു നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡും ചീഫ് സെക്രട്ടറി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് കൗണ്‍സിലും രൂപീകരിക്കും.
സംസ്ഥാനത്തു നിന്നുള്ള വ്യവസായികളും സര്‍ക്കാര്‍ പ്രതിനിധികളുമാവും ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡിലുണ്ടാവുക. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ക്ലിയറന്‍സ് കൗണ്‍സില്‍. ഇതിനു പുറമേ വ്യവസായ വകുപ്പ് മുന്‍കൈയെടുത്ത് അഞ്ചു സെമിനാറുകള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. ഇലക്ട്രോണിക് ഹാര്ഡ്വെയറിനെ കുറിച്ച് നവംബറില്‍ കൊച്ചിയിലാണ് ആദ്യ സെമിനാര്‍. ഫുഡ് ആന്റ് ആഗ്രോ പ്രോസസിങിനെ കുറിച്ച് ഡിസംബറിലും ലൈഫ് സയന്‍സിനെ കുറിച്ച് ജനുവരിയിലും സെമിനാര്‍ സംഘടിപ്പിക്കും.
ഫെബ്രുവരിയില്‍ പെട്രോകെമിക്കല്‍ സമ്മിറ്റും തുടര്‍ന്ന് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ കുറിച്ച് സെമിനാറും നടത്തും. എമര്‍ജിങ് കേരളയില്‍ പങ്കെടുത്ത പ്രധാന പ്രതിനിധികളെയും ഓരോമേഖലിയ്ക്കും പ്രാമുഖ്യം നല്‍കുന്നവരെയും താല്‍പര്യം പ്രകടിപ്പിക്കുന്നവരെയും സെമിനാറിലേക്ക് ക്ഷണിക്കും.

Keywords: Current, Sun energy, Project, Hagong, Energy and Technology pvt limited company, Korea, Emerging Kerala, Kalamassery, CIA, Aryadan Mohammed, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.