ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും തെന്നി വീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

 


പാലോട്: (www.kvartha.com 26.01.2020) ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും തെന്നി വീണ് പ്രവാസി യുവാവ് മരിച്ചു. പാങ്ങോട് പാലിച്ചിറ എസ്എന്‍ വില്ലയില്‍ ഫൈസല്‍(35) ആണ് മരിച്ചത്. പുലര്‍ച്ചെ ഫോണ്‍ ചെയ്യാനായി ഭാര്യവീട്ടിലെ രണ്ടാം നിലയില്‍ കയറിയതായിരുന്നു ഫൈസല്‍. സംസാരിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഒരു മാസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ ഗള്‍ഫിലേക്ക് പോകുന്നതിന് മുന്നോടിയായി ഭാര്യവീട്ടിലെത്തിയതായിരുന്നു. ഭാര്യ: അന്‍സി. മക്കള്‍: അഫ്‌റോസ്, നസ്‌റിന്‍.

ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും തെന്നി വീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Death, Youth, Hospital, Malayali expat, Mobile phone, Falls from building, Gulf, 35 year old malayali expat dies after falling from building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia