ആംഗ്യഭാഷ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഉപകരണം വികസിപ്പിച്ചെടുത്തു; പിന്നില്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍

 


തൃശൂര്‍: (www.kvartha.com 15.09.15) ഇനിമുതല്‍ ആംഗ്യഭാഷ വാക്കുകളായി മാറും. ഇതിനുള്ള ഉപകരണം വികസിപ്പിച്ചെടുത്തു. മലയാളി വിദ്യാര്‍ത്ഥിനികളാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. തൃശൂര്‍ മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനിയറിംഗ് കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിനികളാണ് കണ്ടുപിടുത്തത്തിനു പിന്നില്‍ പ്രയത്‌നിച്ചത്. മിനു വര്‍ഗീസ്, എസ് ദീപ്തി, ഡെല്‍ന ഡൊമിനി, നിമ്യ വര്‍ഗീസ് എന്നീ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് ഇതിനി പിന്നില്‍ പ്രയത്‌നിച്ചത്.

ഗസ്ചര്‍ വോക്കലൈസര്‍ എന്നാണ് ഈ ഉപകരണത്തിനിട്ടിരിക്കുന്ന പേര്. ഇത് ആംഗ്യങ്ങളെ
സിഗ്നലുകളാക്കുകയും പിന്നീട് സംസാരഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് റോബോട്ടിക് സ്പീച്ച് ആയും ടെക്സ്റ്റ് ആയും മാറുന്നു. വിരലുകളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. വിരലുകളുടെ ചലനങ്ങള്‍ പിടിച്ചെടുക്കുന്ന സെന്‍സറുകള്‍ നല്‍കുന്ന ഡാറ്റയെ വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉപകരണത്തിന്റെ കണ്ടെത്തല്‍ പ്രധാനമായും സംസാരശേഷിയില്ലാത്തവര്‍ക്കാണ് പ്രയോജനപ്പെടുന്നത്. ആശയവിനിമയത്തിനെടുക്കുന്ന സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഗസ്ചര്‍ വോക്കലൈസറിന് കഴിയുമെന്നും വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ മീനുവര്‍ഗീസ് പറയുന്നു. ഉപകരണത്തിന്റെ മറ്റൊരു പ്രത്യേകത കൂടെ കൊണ്ടുനടക്കാന്‍ കഴിയും എന്നതാണ്. ഒമ്പതു വോള്‍ട്ടിന്റെ ചെറിയ ബാറ്ററി കൊണ്ടാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. 2012 ല്‍ ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ സമാനരീതിയിലുള്ള ഉപകരണം വികസിപ്പിച്ചിരുന്നുവെങ്കിലും വിപണിയിലിറങ്ങിയിരുന്നില്ല.

ആംഗ്യഭാഷ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഉപകരണം വികസിപ്പിച്ചെടുത്തു; പിന്നില്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍


Also Read:
നീര്‍ച്ചാലില്‍ സംഘര്‍ഷത്തിന് ഗൂഡനീക്കം

Keywords:  4 Engineering Students have Developed a Device that Converts Sign Language into Voice and Text, Thrissur, Researchers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia