വ്യാജ രേഖ ചമച്ച് ബാങ്ക് വായ്പ എടുക്കാന്‍ ശ്രമിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ
Dec 2, 2014, 09:30 IST
ഇടുക്കി: (www.kvartha.com 02.12.2014) വ്യാജ രേഖ ചമച്ച് ബാങ്ക് വായ്പ എടുക്കാന്‍ ശ്രമിച്ച കേസ്സില്‍ വില്ലേജ് ഓഫീസറെ കോടതി ശിക്ഷിച്ചു.
രാജാക്കാട് സ്വദേശിയായിരുന്ന പരേതനായ മണക്കുന്നേല്‍ മത്തായി ഫിലിപ് എന്ന ആളുടെ പേരിലുള്ള നാല് ഏക്കര്‍ പതിനാറ് സെന്റ് സ്ഥലം ആള്‍മാറാട്ടം നടത്തി വ്യാജ പ്രമാണം ചമച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് ഇടുക്കി ശാഖയില്‍ നിന്നും വായ്പ എടുക്കാന്‍ ശ്രമിച്ചു എന്ന ആരോപിച്ച് വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ തൊടുപുഴ യൂനിറ്റ് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ ഒന്നാം പ്രതി രാജാക്കാട് സ്വദേശി എം .പി ഏലിയാസ്സിനെ നാല് വര്‍ഷം കഠിന തടവിനും, രണ്ടാം പ്രതി മുന്‍ വില്ലേജ് ഓഫീസര്‍ ജെയിംസിനെ ഒമ്പത് മാസം തടവിനുമാണ് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ് .സോമന് ശിക്ഷിച്ചത്.
കേസിലെ അഞ്ചും ആറും പ്രതികളും രാജാക്കാട് സ്വദേശികളുമായ കെ. എം ആഗസ്തി എന്ന് വിളിക്കുന്ന സണ്ണിയേയും, തങ്കപ്പനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Case, Accused, Officer, Kerala, Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.