Injured | പിതാവ് വീട് പൊളിക്കുന്നതിനിടെ മറുവശത്തെ് കളിക്കുകയായിരുന്ന മക്കള്‍ ഉള്‍പെടെ 4 കുട്ടികളുടെ ദേഹത്ത് ചുമരിടിഞ്ഞു; 2 പേരുടെ നില ഗുരുതരം
Apr 14, 2023, 21:37 IST
കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് പിതാവ് വീട് പൊളിക്കുന്നതിനിടയില്‍ ചുമര് തകര്‍ന്നുവീണ് മക്കള്‍ ഉള്‍പെടെ നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ജസാ ഫാത്വിമ (10), നൂറാ മെഹ്‌റിന്‍ (അഞ്ച്), ആദില്‍ (10), അസ്ഹബ് (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പരിയാരം തിരുവട്ടൂരില്‍ മുസലിയാരത്ത് നഫീസയുടെ ഉടമസ്ഥതയിലുള്ള ആള്‍ത്താമസമില്ലാത്ത വീട് ഇവരുടെ മകളുടെ ഭര്‍ത്താവായ അര്‍ഫാതിന്റെ നേതൃത്വത്തില്‍ പൊളിക്കുന്നതിനിടെയാണ് അപകടം. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്തേക്ക് ചുമരും മേല്‍ക്കൂരയുടെ ഭാഗങ്ങളും പതിക്കുകയായിരുന്നു.
അര്‍ഫാതിന്റെ മക്കളാണ് ആദിലും അസ്ഹദും. ഭാര്യാസഹോദരിയുടെ മക്കളാണ് ജസാ ഫാത്വിമയും നൂറുല്‍ മെഹ്‌റിനും. ഇതില്‍ ജസ, ആദില്‍ എന്നിവരുടെ പരുക്കാണ് ഗുരുതരം. ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വീട് പൊളിക്കുന്നതിനിടെ കുട്ടികള്‍ മറുവശത്ത് വന്നുനിന്ന് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് അര്‍ഫാത് പറയുന്നത്. നാലു പേരും വീടിനകത്താണ് ഉണ്ടായിരുന്നത്. മേല്‍ക്കൂരയുടെ ഓട് മാറ്റിയ ശേഷം ചുമരിന്റെ ഭാഗം പൊളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് പരിയാരം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

Keywords: News, Malayalam News, Kerala News, Kannur News, Tragedy, House Collapse, 4 injured in house wall collapse. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.