കാസര്‍കോട്: കാസര്‍കോട് മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡില്‍ കാറിനകത്ത് മരിച്ചത് കുടുംബത്തിലെ നാലുപേര്‍. ദമ്പതികളും ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കാസര്‍കോട് കെല്ലിലെ ഇല ക്ട്രീഷ്യന്‍ സോണിക്കുട്ടി (45), ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നേഴ്‌സ് ത്രേസ്യാമ്മ (38), മക്കളായ ഉളിയത്തടുക്ക ജയ്മാത സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജെറിന്‍ (12), അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ജുവല്‍ (10) എന്നിവരാണ് മരിച്ചത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് സോണിക്കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. മുന്‍ വശത്തെ സീറ്റിലാണ് പൂര്‍ണമായും നഗ്നമായ നിലയില്‍ ത്രേസ്യാമ്മയുടെ മൃതദേഹമുണ്ടായിരുന്നത്. പിന്‍ സീറ്റിലാണ് മകള്‍ ജെറിയുടെയും മകന്‍ ജുവലിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജെറിന്റെ താടി ഭാഗത്തും മുഖത്തും രണ്ടു വെട്ടുകളേറ്റിട്ടുണ്ട്. ജുവലിന്റെ കൈവിരല്‍ വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. നാക്ക് പുറത്തേക്ക് തള്ളിയിരുന്നു.
സോണിക്കുട്ടിയുടെ മൃതദേഹത്തില്‍ പൊള്ളലേറ്റതായും കണ്ടെത്തി. പാന്റും ഷര്‍ട്ടുമാണ് സോണിക്കുട്ടിയുടെ വേഷം. കാറിനകത്ത് തീവെക്കാന്‍ ശ്രമം നടന്നിരുന്നതായും വ്യക്തമായി. മരണം സംബന്ധിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സോണിക്കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കൂഡ്‌ലു പള്ളിക്കാലിലെ സോണിയുടെ ഇരുനില വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മാതൃഭൂമി പത്രം വരാന്തയില്‍ ചുരുട്ടിയിട്ട നിലയില്‍ കണ്ടെത്തി. മുന്‍വശത്തെ വാതിലിനു സമീപം രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി വീട്ടിനു കാവല്‍ ഏര്‍പെടുത്തിയിരുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന നിലയിലായിരുന്നു. കുട്ടികളുടെ രണ്ടു സൈക്കിളും സോണിക്കുട്ടിയുടെ ബൈക്കും കാര്‍ പോര്‍ചിനു സമീപം നിര്‍ത്തിയിട്ടിരുന്നു. ഇവരുടെ സ്വദേശം ബന്തടുക്കയിലാണ്. മരണവിവരം ബന്തടുക്കയിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അയല്‍വാസികളുമായി കാര്യമായ അടുപ്പം ഇവരുടെ കുടംബത്തിനുണ്ടായിരുന്നില്ല. മരണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അജ്ഞാതമാണ്.
Related News:
Keywords: Car, Road, Police, Dog, Investigates, Kasaragod, Kerala, Kerala Vartha, Kerala News.

കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്സായ ഭാര്യയുമെന്ന് സൂചന
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Car, Road, Police, Dog, Investigates, Kasaragod, Kerala, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.