വാഹനാപകടത്തില്‍ തലയിലൂടെ ബസ് കയറിയിറങ്ങി 4 വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ മുന്നില്‍വച്ച്
Dec 19, 2021, 12:15 IST
തിരുവനന്തപുരം: (www.kvartha.com 19.12.2021) പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്കുണ്ടായ കുഞ്ഞിന് മാതാപിതാക്കളുടെ മുന്നില്‍വച്ച് ദാരുണാന്ത്യം. അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജു കുമാറിന്റെയും സജിതയുടേയും ഏകമകന്‍ ശ്രീഹരി(4)യാണ് ശനിയാഴ്ച വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈകില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈകില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. ബൈകിന്റെ മുന്നിലായിരുന്ന കുട്ടി ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്റിംഗ് തൊഴിലാളിയായ ബിജുകുമാറിനും സജിതയുടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.