നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

 


മാവേലിക്കര: (www.kvartha.com 23.01.2020) നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു. തക്കേക്കര വാത്തികുളം കാവിന്‍താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല ടി(41) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ മാവേലിക്കര പുഷ്പ ജംഗ്ഷന് കിഴക്ക് ഭാഗത്തു വെച്ചായിരുന്നു അപകടം. ശ്രീകല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയില്‍ തട്ടുകയും നിയന്ത്രണം വിട്ട് ലോറിയ്ക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.

ഉടനെ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവേലിക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ തയ്യല്‍ തൊഴിലാളിയായിരുന്നു ശ്രീകല.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mavelikkara, News, Kerala, Woman, Accident, Death, Accidental Death, Hospital, Injured, 41 year old women died hit tipper lorry in mavelikara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia