കാസര്‍കോട്: ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം തടവുശിക്ഷ വിധിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യം. ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതിയായ കര്‍ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേരി റോഡ് സ്വദേശിയും ദുര്‍ മന്ത്രവാദിയുമായ ഇമാം ഹുസൈനെ(52)യാണ് കോടതി ഇരട്ട ജീവപര്യന്തം അടക്കം 42 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഐ.പി.സി 302 വകുപ്പു പ്രകാരമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഐ.പി.സി 397 (കവര്‍ച്ച) വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഏഴുവര്‍ഷം കഠിന തടവിനാണ് വിധിച്ചത്. ഐ.പി.സി 449 വകുപ്പു പ്രകാരം (സമ്മതമില്ലാതെ വിലപിടിപ്പുള്ള സാധനങ്ങള്‍ അപഹരിക്കല്‍) മൂന്നുവര്‍ഷവും, ഐ.പി.സി 201 വകുപ്പു പ്രകാരമുള്ള (തെളിവു നശിപ്പിക്കല്‍) കുറ്റത്തിന് മൂന്നുവര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി 461 വകുപ്പുപ്രകാരം(വിശ്വാസ വഞ്ചന നടത്തി വിലപിടിപ്പുള്ള സാധനങ്ങള്‍ അപഹരിക്കല്‍) ഒരു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്.
ഇരട്ട ജീവപര്യന്തത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മൂന്നും നാലും വകുപ്പു പ്രകാരമുള്ള കുറ്റത്തിന് 25,000 രൂപാ വീതവുമടക്കം ഒന്നരലക്ഷം രൂപയാണ് ആകെ നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക മക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
കൊലയ്ക്കുപയോഗിച്ച ആയുധം കുളത്തില്‍ ഉപേക്ഷിച്ച് തെളിവ് നശിപ്പിച്ചതിനാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. കൊല്ലപ്പെട്ട ശ്രീമതിയെ പ്രതി ബലാത്സംഗത്തിന് ശ്രമിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ ഈ കുറ്റം തെളിയിക്കുന്നതിന് പരിശ്രമിച്ചിരുന്നില്ല. ശ്രീമതിയുടെ വസ്ത്രങ്ങള്‍ അലങ്കോലമായി കിടന്നതാണ് മാനഭംഗ ശ്രമം നടന്നതായുള്ള സംശയം ബലപ്പെടുത്തിയത്.
പ്രസാദമാണെന്ന് പറഞ്ഞ് ശ്രീമതിക്കും മക്കള്‍ക്കും പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. ഉറങ്ങിക്കിടന്ന ശ്രീമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ക്ക് ബോധം വീണ്ടുകിട്ടിയപ്പോള്‍ സംഭവം പുറത്തറിയിക്കാതിതിരിക്കാനാണ് അവരെക്കൂടി കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീ ആയതിനാല്‍ മെഡിക്കല്‍ റിപോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാനഭംഗം തെളിയിക്കണമെങ്കില്‍ മക്കളെ വിസ്തരിക്കേണ്ടതുകൊണ്ട് പ്രോസിക്യൂഷന്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മാനഭംഗക്കേസ് കൂടി തെളിഞ്ഞിരുന്നുവെങ്കില്‍ ശിക്ഷ 50 വര്‍ഷത്തിലധികം കടക്കുമായിരുന്നു. 19 വര്‍ഷം മുമ്പാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം അരങ്ങേറിയത്. 1993 ഒക്ടോബര്‍ 9ന് അര്‍ദ്ധരാത്രിക്കു ശേഷമാണ് ബ്രാഹ്മണ ദമ്പതികളും സാത്വികരുമായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യ ശ്രീമതിയെയും ഇമാം ഹുസൈന്‍ നിഷ്ഠൂരമായി കൊന്നത്. ശ്രീകൃഷണ ഭട്ടിന്റെയും ഭാര്യയുടെയും അന്ധവിശ്വാസം ശരിക്കും മുതലെടുത്താണ് ജ്യോതിഷിയും ദുര്‍മന്ത്രവാദിയുമായ ഇമാം ഹുസൈന്‍ ദേവലോകത്തെ വീട്ടിലെ നിത്യ സന്ദര്‍ശകനായത്. പ്രതിക്ക് ശ്രീകൃഷ്ണ ഭട്ടിന്റെ ഭാര്യയോട് അഭിനിവേശമുണ്ടായിരുന്നു.
കേസിന് തുമ്പായത് ഇമാം ഹുസൈനിന്റെ വിസിറ്റിംഗ് കാര്‍ഡായിരുന്നു. കര്‍ണാടക സാഗര്‍ സ്വദേശിയായ ഈ ദുര്‍മന്ത്രവാദി മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ തമ്പടിച്ചാണ് വര്‍ഷങ്ങളോളം ജ്യോതിഷവും കൈനോട്ടവും ആഭിചാര ക്രിയകളും നട
ത്തിയിരുന്നത്. അതിനിടയിലാണ് ശ്രീകൃഷ്ണ ഭട്ടും ഭാര്യയും ഇയാളെ ഒരുനാള്‍ സമീപിക്കുന്നത്. ആദ്യസന്ദര്‍ശനത്തില്‍ തന്നെ ദേവലോകം ദമ്പതികള്‍ ഇമാം ഹുസൈനിന്റെ വലയില്‍ വീണു.
തുടര്‍ന്ന് ഇയാള്‍ വീട്ടിലെ സന്ദര്‍ശകനായി. അന്ധവിശ്വാസിയായ ശ്രീകൃഷ്ണ ഭട്ടിനെ തുടര്‍ന്നുള്ള നാളുകളില്‍ പ്രതി മുതലെടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുപറമ്പില്‍ കോടികള്‍ വിലമതിക്കുന്ന അമൂല്യമായ സ്വര്‍ണനിധിയുണ്ടെന്ന് ഇരുവരേയും പറഞ്ഞ് വിശ്വസിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ക്ക് ഉറക്കമില്ലാതാവുകയും സ്വര്‍ണനിധി എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്നുള്ള ചിന്തയും ഉണ്ടായത്.
അങ്ങനെയാണ് സ്വര്‍ണ നിധി കണ്ടെത്താനുള്ള ആഭിചാര ക്രിയയ്ക്കായി 1993 ഒക്ടോബര്‍ ഒമ്പതിന് രാത്രിയോടെ ഇമാം ഹുസൈന്‍ എത്തിയത്. ക്രിയകള്‍ക്ക് വേണ്ടി രണ്ട് നാടന്‍ കോഴികളും നാടന്‍ ചാരായവും പൂജാ സാമഗ്രികളും ശ്രീകൃഷ്ണ ഭട്ട് കരുതിവെച്ചു. ക്രിയയ്ക്കിടയില്‍ വീട്ടുപറമ്പില്‍ ഒരു തെങ്ങ് നടണമെന്നും ഇതിനുവേണ്ടി കുഴിവെട്ടിവെക്കണമെന്നും ഇമാം ഹുസൈന്‍ പ്രത്യേകം പറഞ്ഞേല്‍പിച്ചിരുന്നു.
അര്‍ദ്ധരാത്രിയ്ക്കു ശേഷം ഇമാം ഹുസൈന്‍ തന്റെ പൂജാ കര്‍മ്മങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ കുഴിയില്‍ തെങ്ങുവെക്കാനായി ഭട്ടിനെയും കൂട്ടി പറമ്പിലിറങ്ങി. കുഴി കണ്ടപാടെ ആഴംപോരെന്നും കുറച്ചുകൂടി കുഴിക്കണമെന്നും മന്ത്രവാദി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ഭട്ട് കുഴിയിലിറങ്ങി പിക്കാസ് കൊണ്ട് കുഴിവെട്ടാന്‍ തുടങ്ങി. അതിനിടയിലാണ് സമീപത്തുണ്ടായിരുന്ന കൈക്കോട്ടെടുത്ത് ഇമാം ഹൂസൈന്‍ ഭട്ടിന്‌റെ തലയില്‍ ആഞ്ഞടിച്ചത്. രണ്ടടികൊണ്ട് ഗൃഹനാഥന്റെ കഥകഴിച്ചു. ഈ വിവരമൊന്നും ശ്രീമതി അറിഞ്ഞിരുന്നില്ല. പത്തില്‍ താഴെ പ്രായമുള്ള മൂന്നു ആണ്‍മക്കളും ഗാഢനിദ്രയിലായിരുന്നു.
ഹുസൈന്‍ വീണ്ടും വീട്ടിനകത്തേക്ക് കയറി. ശ്രീമതി ഭട്ടിനെ കൊലപ്പെടുത്തി അലമാരയിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു അര്‍ദ്ധനഗ്‌നയായിരുന്ന വീട്ടമ്മയുടെ ശരീരമാസകലം മുറിപ്പാടുകളായിരുന്നു. കൊലയ്ക്ക ശേഷം പ്രതി സ്ഥലം വിടുകയും ചെയ്തു. അതിനിടയിലാണ് ഒരു ചെരുപ്പും മംഗലാപുരം ലോഡ്ജിന്റെ അഡ്രസുള്ള വിസിറ്റിംഗ് കാര്‍ഡും വീട്ടിലകപ്പെട്ടുപോയത്.
ഈ വിസിറ്റിംഗ് കാര്‍ഡാണ് കേസിന് സുപ്രധാന തുമ്പായിമാറിയത്. സാക്ഷികളായിരുന്നത് ആഭിചാര ക്രിയയ്ക്ക് കൊണ്ടുവന്ന മിണ്ടാപ്രാണികളായ രണ്ട് കോഴികളും. ഈ കോഴികള്‍ ദേവലോകം കേസിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലായിരുന്നു കോഴികളെ സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ രണ്ട് സാക്ഷികളും ചത്തു.
ദേവലോകം കൊലക്കേസുപോലെ പോലീസിനെ വട്ടം കറക്കിയ മറ്റൊരു കേസുണ്ടായിരുന്നില്ല. നിരവധി എ.എസ്.പി മാരുടെയും, ഡി. വൈ.എസ്.പി മാരുടെയും മേല്‍നോട്ടത്തില്‍ ആദൂരില്‍ സി.ഐമാരായിരുന്ന സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ. പി മോഹന്‍ദാസും, കെ. ദാമോദരനുമാണ് ഏറ്റവുമൊടുവില്‍ കേസ് അന്വേഷിച്ചത്. അതിനിടയിലാ
ണ് പ്രമാദമായ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ്
പ്രതി ഇമാം ഹുസൈന്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായത്.
ദേവലോകം ഇരട്ട കൊല: പ്രതി ഇമാം ഹുസൈന് ഇരട്ട ജീവപര്യന്തം
Also Read: എരിയാലിലെ സാന്‍ഡ്‌വിച്ച് അബൂബക്കര്‍ ദുബൈയില്‍ നെഞ്ചുവേദനയെതുടര്‍ന്ന് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Related News:
കോടതി ചോദിച്ചപ്പോള്‍ ദുര്‍ മന്ത്രവാദി ഇമാം ഹുസൈന്റെ മറുപടി; പ്രതിയാണെന്നറിഞ്ഞത് പത്രങ്ങളിലൂടെ

Also Read:
Keywords: Devalokam murder case, Imam Husain, Kasaragod, Court, Badiyadukka, Children, Compensation, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.