48 മണിക്കൂര്‍ പൊതുപണിമുടക്ക്; അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍, എടിഎമുകളില്‍ പണമുണ്ടെന്ന് ബാങ്കുകള്‍

 


തിരുവനന്തപുരം: (www.kvartha.com 28.03.2022) ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പൊതുപണിമുടക്ക് അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍. തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങി, ചൊവ്വാഴ്ച 12 വരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തില്‍ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എടിഎമ്മുകളില്‍ പണമുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു.

ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ഡിപോകളില്‍ നിന്ന് സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

48 മണിക്കൂര്‍ പൊതുപണിമുടക്ക്; അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍, എടിഎമുകളില്‍ പണമുണ്ടെന്ന് ബാങ്കുകള്‍

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Keywords:  Thiruvananthapuram, News, Kerala, Bank, Strike, Hospital, Airport, Minister, Central Government, 48-hour nation wide strike; Trade union leaders say essential services will not be affected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia