മഞ്ചേശ്വരത്ത് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ 48.90 കോടി

 


തി­രു­വ­ന­ന്ത­പുരം: കാ­സര്‍­കോട് ജില്ലയിലെ മഞ്ചേശ്വരത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുവാന്‍ 48.90 കോടി രൂപ അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കൃഷിവകുപ്പിന്റെ പ്രോജക്ട് സാങ്ഷനിംഗ് കമ്മിറ്റി യോഗത്തിലാണ് 75% കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ച­ത്.

മഞ്ചേശ്വരം, ഉപ്പള നദികളുടെ അഴിമുഖത്താണ് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുക. പൊഴിയുടെ വടക്ക് ഭാഗത്ത് 490 മീറ്റര്‍ നീളത്തിലും തെക്ക് ഭാഗത്ത് 530 മീറ്റര്‍ നീളത്തിലുളള പുലിമുട്ടുകള്‍ നിര്‍മ്മിക്കു ന്നതിനും 100 മീറ്റര്‍ നീളത്തില്‍ വാര്‍ഫ്, 600 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുളള ലേലപ്പുര, അപ്രോച്ച് റോഡ്, പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍, വലകള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള നെറ്റ് മെന്‍ഡിംഗ് ഷെഡ്, ശുദ്ധജലവിതരണ സംവിധാനം, വൈദ്യുതീകരണം, മലിനജല സംസ്‌കരണ പ്ലാന്റ് എ ന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള­ത്.

മഞ്ചേശ്വരത്ത് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ 48.90 കോടി275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുളള സൗകര്യമാണ് ഹാര്‍ബറില്‍ വിഭാഗം ചെയ്തിരിക്കു ന്നത്. ഹാര്‍ബര്‍ നിര്‍മ്മാണം നാല് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യു ന്നതോടുകൂടി 40 കോടി രൂപയുടെ 9810 ടണ്‍ മത്സ്യസമ്പത്ത് ലഭിക്കും. ഹാര്‍ബറിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കും, മന്ത്രി കെ. ബാബു പറഞ്ഞു.

Keywords: Kerala, Thiruvananthapuram, Manjeshwaram, Kasaragod, Minister, K.Babu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia