മാറാട് കേസിലെ 49 പ്രതികള്‍ക്ക് പരോളിന്‌ സര്‍ക്കാര്‍ അനുമതി

 



മാറാട് കേസിലെ 49 പ്രതികള്‍ക്ക് പരോളിന്‌ സര്‍ക്കാര്‍ അനുമതി തിരുവനന്തപുരം: മാറാട് കലാപക്കേസിലെ 49 പ്രതികള്‍ക്ക് പരോളിന്‌ അനുമതി. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ്‌ ഇവര്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് കണ്ണൂര്‍ ജയിലധികൃതര്‍ക്ക് ലഭിച്ചു. 

കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒരാഴ്ച വീതമാണ് പരോള്‍ അനുവദിക്കുക. ഇതിനായുള്ള അനുമതി ജയില്‍വകുപ്പിന് ലഭിച്ചു. 140-ലേറെ പ്രതികളുള്ള മാറാട് കേസില്‍ മറ്റ് പ്രതികള്‍ നേരത്തെ തന്നെ പരോള്‍ നേടി പുറത്തിറങ്ങിയിരുന്നു.
എന്നാല്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കുന്നത് സാമുദായിക സംഘര്‍ഷത്തിന്‌ വഴിവയ്ക്കുമോ എന്നാ ആശങ്ക അധികൃതര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ ആഴ്ചയില്‍ 15 പ്രതികള്‍ക്ക് വീതം പരോള്‍ നല്‍കാനാണ്‌ ജയില്‍ അധികൃതരുടെ തീരുമാനം.

Keywords:  Thiruvananthapuram, Jail, Marad case, Goverment, Kerala, Parole 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia